കവിത: ജീവശ്വാസം | ജോളി ബാംഗ്ലൂർ
പ്രപഞ്ചത്തെയും ചരാചരങ്ങളെയും
സൃഷ്‌ടിച്ചു തൃപ്തനായില്ലവൻ,
ആ പരമചൈതന്യമീ ധരണിയിൽ
തനിയ്ക്കൊരു സൗഹൃദ കൂട്ടായ്മയ്ക്കായി
മനുഷ്യനെ ചമച്ചവന്റെ ഉള്ളിലേക്ക്
ജീവശ്വാസവും ഊതിക്കൊടുത്തവൻ
ഇപ്പോളവൻ വെറും മൺപ്രതിമയല്ല
സൃഷ്ടിതാവിൻ ശ്വാസം ഉള്ളിലേക്ക്…