കവിത: രണ്ട് ജീവിതപാതകള്‍ | ജോൺ കുന്നത്ത്
ഉണ്ടിരുജീവിതപാതകളൊന്നു വി-
ശാലം മറ്റതോ ഇടുങ്ങിയതും
നാശത്തിലേക്കുള്ള പാതയത്രേയൊന്ന്
മറ്റത് ജീവങ്കലേയ്ക്കുമത്രേ
ഏറ്റം വിശാലമാം രാജപാതയിലൂ-
ടേറ്റവുമാളുകള് യാത്ര ചെയ്വൂ
നാശത്തിലാണവരെത്തുകയെന്നറി -
യാതവര് യാത്ര തുടര്‍ന്നിടുന്നു…