പാസ്റ്റർ സി.എസ്. വർഗീസ് നിത്യതയിൽ; സംസ്കാരശുശ്രൂഷ ഒക്ടോബർ 19 ന്
മെഴുവേലി: പത്തനംതിട്ട മെഴുവേലി ചരിവുപറമ്പിൽ വടക്കേതിൽ പാസ്റ്റർ സി.എസ്. വർഗീസ് (76) നിത്യതയിൽ ചേർക്കപ്പെട്ടു. വൃക്കസംബന്ധമായ രോഗങ്ങളെത്തുടർന്ന് ഭവനത്തിൽ വിശ്രമത്തിലായിരുന്ന അദ്ദേഹം ഒക്ടോബർ 15 വ്യാഴാഴ്ചയാണ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടത്.


ഐ.പി.സി. ബുധനൂരിൽ ആറുവർഷത്തിലധികം ശുശ്രൂഷ ചെയ്തിട്ടുള്ള അദ്ദേഹം പിന്നീട് ഐ.പി.സി. കിടങ്ങന്നൂർ പെനിയേൽ സഭാംഗമായിരുന്നു.
സംസ്കാരശുശ്രൂഷ ഒക്ടോബർ 19 തിങ്കളാഴ്ച രാവിലെ എട്ടിന് ഭവനത്തിൽ ആരംഭിക്കും. തുടർന്ന് ഉച്ചയ്ക്ക് 12-ന് സഭാ സെമിത്തേരിയിൽ സംസ്കാരം നടക്കും.
ഭാര്യ: മണിക്കുട്ടി വർഗീസ്. മക്കൾ: മിനി സന്തോഷ്, ഷൈനി ജെസ്. മരുമക്കൾ: സന്തോഷ് ചെറിയാൻ, ജെസ് രാജൻ. കൊച്ചുമക്കൾ: സ്റ്റെഫിൻ, ജെറമിയ, ജോഷുവാ.

- Advertisement -


Comments are closed.