എക്സൽ മിനിസ്ട്രീസിന്റെയും നെല്ലിമല ചർച്ച് ഓഫ് ഗോഡിന്റെയും ആഭിമുഖ്യത്തിൽ സംഗീത സന്ധ്യയും വചനപ്രഘോഷണവും ഒക്ടോബർ 18 ന്

നെല്ലിമല: എക്സൽ മിനിസ്ട്രീസിന്റെയും നെല്ലിമല ചർച്ച് ഓഫ് ഗോഡിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഗീതസായാഹ്നവും വചനപ്രഘോഷണവും ഒക്ടോബർ 18 ഞായറാഴ്ച നെല്ലിമല ചർച്ച് ഓഫ് ഗോഡ് ഗ്രൗണ്ടിൽ നടക്കും. വൈകുന്നേരം 6 മുതൽ 8.30 വരെയാണ് പരിപാടി.

News Middle Advt Banner

ചർച്ച് ഓഫ് ഗോഡ് കുമ്പനാട് സെന്റർ പാസ്റ്റർ എബ്രഹാം മാത്യു ഉദ്ഘാടനം നിർവഹിക്കും. എക്സൽ മിനിസ്ട്രീസ് ഡയറക്ടർ പാസ്റ്റർ അനിൽ പി.എം., പാസ്റ്റർ ജോബി കെ.സി. എന്നിവർ വചനസന്ദേശങ്ങൾ നൽകും. ബ്രദർ ഡെന്നി ജോൺ ദൈവിക വിടുതലിന്റെ അനുഭവസാക്ഷ്യം പങ്കുവയ്ക്കും.

എക്സൽ മ്യൂസിക് ബാൻഡിന്റെ നേതൃത്വത്തിൽ സംഗീതശുശ്രൂഷയും നടക്കും. സ്റ്റാൻലി റാന്നി, ബ്രദർ സ്റ്റെഫിൻ പി. രാജേഷ്, ബ്രദർ ക്രിസ്റ്റി രാജൻ, ബ്രദർ ഷൈജു കെ. ജോർജ്, സിസ്റ്റർ ബ്ലെസ്സി ബെൻസൺ, ഐറിൻ ഷൈജു എന്നിവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

പാസ്റ്റർ ജോസ് വർഗീസ് പരിപാടികളുടെ ഏകോപനം നിർവഹിക്കും. സംഗീതത്തിലൂടെയും വചനശുശ്രൂഷയിലൂടെയും ദൈവത്തെ ആരാധിക്കാനും ആത്മീയ അനുഗ്രഹം പ്രാപിക്കാനും ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading