ചർച്ച് ഓഫ് ഗോഡ് ഒമാൻ ശുശ്രൂഷകരുടെ കമ്മീഷനിംഗ് നടന്നു

മസ്കറ്റ് : ചർച്ച് ഓഫ് ഗോഡ് ഒമാന്റെ മുപ്പതാം വാർഷിക ദേശീയ കൺവെൻഷന്റെ രണ്ടാം ദിനത്തിൽ പതിനൊന്ന് ശുശ്രൂഷകർക്ക് സഭയുടെ ഔദ്യോഗിക ശുശ്രൂഷാ അംഗീകാരം നൽകി നിയോഗിച്ചു.

News Middle Advt Banner

മസ്കറ്റ് റൂവി ന്യൂ മെയിൻ ഹാളിൽ വൈകിട്ട് നടന്ന ചടങ്ങിൽ ദേശീയ, റീജിയണൽ നേതൃത്വങ്ങൾ പങ്കെടുത്തു. വിശ്വസ്തമായ ശുശ്രൂഷയുടെ മുപ്പത് വർഷങ്ങൾ ആഘോഷിക്കുന്നതിനൊപ്പം, വരുംകാല സഭാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ശുശ്രൂഷകരെ ഒരുക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന വേദിയായി ചടങ്ങ് മാറി. സഭയുടെ ശുശ്രൂഷാ പാരമ്പര്യത്തെയും ഭാവിയിലേക്കുള്ള ദൗത്യത്തെയും ബന്ധിപ്പിച്ച ഈ നിയോഗം വാർഷികാഘോഷങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകി.

റീജിയണൽ എജ്യുക്കേഷൻ ഡയറക്ടർ റവ. ഗ്ലാഡ്സൺ വർഗീസ്, യോഗ്യത നേടിയ ശുശ്രൂഷകരെ ക്രെഡൻഷ്യലിങ്ങിനായി ഔദ്യോഗികമായി അവതരിപ്പിച്ചു. ചർച്ച് ഓഫ് ഗോഡ് മിഡിൽ ഈസ്റ്റ് റീജിയണൽ സൂപ്രണ്ട് ഡോ. സുഷിൽ മാത്യു ശുശ്രൂഷകരുടെ കമ്മീഷനിംഗ് നിർവഹിച്ചു. ദൈവരാജ്യത്തിന്റെ ശുശ്രൂഷയ്ക്കായുള്ള ദൈവിക വിളിയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അദ്ദേഹം, തങ്ങൾക്ക് ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്വങ്ങൾ വിശ്വസ്തതയോടും സമർപ്പണത്തോടും നിർവഹിക്കാൻ ശുശ്രൂഷകരെ പ്രോത്സാഹിപ്പിച്ചു. ഡോ സുശീൽ നേതൃത്വം എടുത്തത് മുതൽ പ്രശംസാവഹമായ മുന്നേറ്റമാണ് ദൈവസഭകൾ മധ്യ പൂർവേഷ്യയിൽ കാഴ്ചവെക്കുന്നത് .

കരീബിയൻ എസ്.ആർ. റീജിയണൽ സൂപ്രണ്ട് ഡോ. കെൻറോയ് ബർക്ക്, റീജിയണൽ ഡെവലപ്മെന്റ് ഡയറക്ടർ ഡോ. ഷിബു സാമുവൽ എന്നിവർ സഭാപരിപാലനം, വചന ശുശ്രൂഷ, വേദാധ്യപനം, സുവിശേഷീകരണം എന്നീ മേഖലകളിലെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്ന ശുശ്രൂഷകരെ ദൈവിക നടത്തിപ്പിനും അനുഗ്രഹത്തിനുമായി പ്രാർത്ഥനയോടെ സമർപ്പിച്ചു.

ഒമാൻ നാഷണൽ ഓവർസിയർ ബിഷപ്പ് ബെഥേൽ കുഞ്ഞുമോൻ വർഗീസ് ആതിഥേയത്വം വഹിച്ചു. റീജിയണൽ നേതാക്കളുടെ സാന്നിധ്യം, ഒമാനിലെ സഭയുടെ വളർച്ചയും ആഗോള ചർച്ച് ഓഫ് ഗോഡ് കൂട്ടായ്മയുമായുള്ള ബന്ധവും ചടങ്ങിന് കൂടുതൽ പ്രാധാന്യം നൽകി.

ഓർഡെയിൻഡ് ബിഷപ്പുമാർ, ഓർഡെയിൻഡ് മിനിസ്റ്റർമാർ, ലൈസൻസ്ഡ് മിനിസ്റ്റർമാർ എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് ശുശ്രൂഷകർക്ക് ദൈവസഭ ക്രെഡൻഷ്യൽ നൽകിയത്.

ഓർഡെയിൻഡ് ബിഷപ്പുമാർ: പാസ്റ്റർ എം. കെ. തോമസ്, പാസ്റ്റർ അലക്സാണ്ടർ ഗീ വർഗീസ്.
ഓർഡെയിൻഡ് മിനിസ്റ്റർമാർ: പാസ്റ്റർ കിഷോർ നമ്പീശൻ, പാസ്റ്റർ ബാബു രാജ്, പാസ്റ്റർ സ്റ്റെഫി തോമസ്, പാസ്റ്റർ ശരത് ചന്ദ്രബോസ്.

ലൈസൻസ്ഡ് മിനിസ്റ്റർമാർ: പാസ്റ്റർ അനു ജേക്കബ്, പാസ്റ്റർ ജെയിംസ് ടി. മാത്യു, ഇവാഞ്ചലിസ്റ്റ് ഗുഡ്‌വിൻ ജോർജ്, പാസ്റ്റർ ഷാജി മാത്യു, ഇവാഞ്ചലിസ്റ്റ് മെൽവിൻ മാത്യു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading