ഹെവൻലി ബീറ്റ്സ് യുഎസ്എയുടെ ‘സ്നേഹഗീതം 2026’ ഒക്ടോബർ 24ന് ഫിലഡൽഫിയയിൽ

ഫിലഡൽഫിയ: ക്രിസ്തീയ സംഗീതരംഗത്ത് ശ്രദ്ധേയമായ ഹെവൻലി ബീറ്റ്സ് യുഎസ്എയുടെ പതിനഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘സ്നേഹഗീതം 2026’ ക്രിസ്തീയ സംഗീതസന്ധ്യ ഒക്ടോബർ 24 ശനിയാഴ്ച വൈകിട്ട് 5.30ന് ഫിലഡൽഫിയയിലെ ഗ്രേസ് പെന്തെക്കോസ്തൽ ചർച്ചിൽ നടക്കും.

News Middle Advt Banner

പ്രശസ്ത ക്രിസ്തീയ ഗായകൻ ബിനോയ് ചാക്കോയുടെ നേതൃത്വത്തിൽ സാംസൺ ഹെവൻലി ബീറ്റ്സ്, ജിൻസി എന്നിവരും അണിനിരക്കുന്ന സംഗീതസന്ധ്യയിൽ പഴയകാലത്തെ ഹൃദയസ്പർശിയായ ക്രിസ്തീയ ഗാനങ്ങൾ ആലപിക്കും. പ്രശസ്ത വയലിനിസ്റ്റ് ജോൺസ് പുരയിടം പ്രത്യേക സംഗീതാവതരണം നടത്തും.

ജാക്ക് ബിജു (കീബോർഡ്), ഫിന്നി ഫിലിപ്പ് (ഡ്രംസ്), സുമിത് സാം, സിയോൺ സുജോയ് (ഗിറ്റാർ) എന്നിവരടങ്ങുന്ന സംഗീതസംഘം പരിപാടിക്ക് അകമ്പടിയേകും. റേച്ചൽ, ജെസിക്ക, മഞ്ജു, സാബു വർഗീസ്, അബിഗയിൽ എബ്രഹാം തുടങ്ങിയവരും സംഗീതസന്ധ്യയിൽ പങ്കെടുക്കും.

ഹെവൻലി ബീറ്റ്സ് യുഎസ്എയുടെ 15 വർഷത്തെ സംഗീതശുശ്രൂഷയുടെ ആഘോഷം കൂടിയായ പരിപാടി സംഗീതാസ്വാദകർക്ക് വേറിട്ട ആത്മീയാനുഭവം സമ്മാനിക്കുമെന്ന് സാംസൺ ഹെവൻലി ബീറ്റ്സ് പ്രതീക്ഷ പ്രകടിപ്പിച്ചു.

പ്രയർ മൗണ്ട് മീഡിയയാണ് പരിപാടിയുടെ മീഡിയ പാർട്ണർ.

ഫിലഡൽഫിയയിലെയും സമീപപ്രദേശങ്ങളിലെയും ക്രിസ്തീയ സംഗീതാസ്വാദകരെയും വിശ്വാസിസമൂഹത്തെയും സംഗീതസന്ധ്യയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

വാർത്ത: ഫിന്നി രാജു, ഹ്യൂസ്റ്റൺ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading