ക്രൈസ്തവ എഴുത്തുപുര അയർലൻഡ് മെഗാ ബൈബിൾ ക്വിസ് ഫൈനലും സമ്മാനദാനവും നാളെ ഒക്ടോബർ 17-ന് വാട്ടർഫോർഡിൽ

വാട്ടർഫോർഡ്: ക്രൈസ്തവ എഴുത്തുപുര അയർലൻഡ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മെഗാ ബൈബിൾ ക്വിസ് 2026-ന്റെ ഗ്രാൻഡ് ഫിനാലെയും സമ്മാനദാനവും പൊതുസമ്മേളനവും ഒക്ടോബർ 17 ശനിയാഴ്ച രാവിലെ 11 മുതൽ വാട്ടർഫോർഡിലെ കിൽമീഡനിലുള്ള ബാലിഡഫ് കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. പാസ്റ്റർ ഷോൺ മാത്യു മുഖ്യസന്ദേശം നൽകും.

News Middle Advt Banner

അയർലൻഡിൽ ആദ്യമായി സംഘടിപ്പിക്കുന്ന മെഗാ ബൈബിൾ ക്വിസ് എന്ന പ്രത്യേകതയുള്ള ഈ പരിപാടി വിശ്വാസികൾക്കിടയിൽ വചനപഠനം പ്രോത്സാഹിപ്പിക്കുന്നതിനും ബൈബിൾ പരിജ്ഞാനം വർധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു.

മത്സരവിജയികൾക്കായി ആകെ 1,000 യൂറോയുടെ ക്യാഷ് പ്രൈസുകളാണ് ഒരുക്കിയിരിക്കുന്നത്. ഒന്നാം സമ്മാനമായി 500 യൂറോയും രണ്ടാം സമ്മാനമായി 300 യൂറോയും മൂന്നാം സമ്മാനമായി 200 യൂറോയും ലഭിക്കും. കൂടാതെ പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കും.

പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി കേര ഫുഡ്സ്, സ്പൈസ് വില്ലേജ്, കെബി പെർഫ്യൂംസ് എന്നീ സ്ഥാപനങ്ങൾ സ്പോൺസർമാരായി സഹകരിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading