ഐ. പി. സി യു. എ. ഇ റീജിയൺ സണ്ടേ സ്കൂൾസ് അസ്സോസിയേഷന് പുതിയ നേതൃത്വം

ഷാർജ: ഐ. പി. സി യു.എ.ഇ റീജിയൺ സണ്ടേസ്കൂൾസ് അസ്സോസിയേഷന്റെ 2026 – 2030 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡയറക്ടർ: പാസ്റ്റർ ഡിലു ജോൺ; അസ്സോസിയേറ്റ് ഡയറക്ടർ: സിസ്റ്റർ അനു അഗസ്റ്റിൻ; സെക്രട്ടറി: ബ്രദർ സൈമൺ വർഗ്ഗീസ്; ജോയിന്റ് സെക്രട്ടറിമാർ: സിസ്റ്റർ റോസമ്മ ജേക്കബ്, ബ്രദർ ബ്ലസ്സൻ കുര്യൻ; ട്രഷറർ: ബ്രദർ സിസിൽ പി. ജോർജ്ജ്; ജോയിന്റ് ട്രഷറർ: സിസ്സർ ഗ്രേസി റിക്കി; റ്റാലന്റ് ടെസ്റ്റ് കൺവീനർ: ബ്രദർ വിനോദ് എബ്രഹാം; റീജിയൻ റെപ്രസെന്റേറ്റീവ്: ബ്രദർ ജോബിൻ എബ്രഹാം; അബുദാബി റെപ്രസെന്റേറ്റീവ്: ബ്രദർ അജു എബ്രഹാം; ഓഡിറ്റർ: ബ്രദർ ബെൻസൻ ജോർജ്ജ് എന്നിവരാണ് പുതിയ ഭാരവാഹികൾ.

News Middle Advt Banner

ഒക്ടോബർ 12 ന് ഷാർജ വർഷിപ് സെന്ററിൽ കൂടിയ പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഐ.പി.സി യു. എ. ഇ റീജിയൺ വൈസ് പ്രസിഡന്റ് പാസ്റ്റർ പി. എം. സാമുവേൽ അദ്ധ്യക്ഷനായിരുന്നു. ഐ.പി.സി യു. എ. ഇ റീജിയൺ സെക്രട്ടറി പാസ്റ്റർ ഷൈനോജ് നൈനാൻ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഐ.പി.സി യു. എ. ഇ റീജിയൺ പ്രസിഡന്റ് പാസ്റ്റർ വിൽസൻ ജോസഫ് തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികളെ അനുമോദിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. റീജിയണിലെ സണ്ടേസ്കൂൾ യൂണിറ്റുകളിൽ നിന്നുള്ള ഹെഡ്മാസ്റ്റേഴ്സ്, റ്റീച്ചേഴ്സ്, പാസ്റ്റേഴ്സ് എന്നിവർ പൊതുയോഗത്തിൽ സംബന്ധിച്ചു.

ക്രിസ്തുവിന്റെ സ്നേഹത്തിലേക്ക് കുഞ്ഞുങ്ങളെ കൂടുതൽ അടുപ്പിക്കുന്നതിനുതകുന്ന പ്രവർത്തനങ്ങൾ ചെയ്യുന്നതിന് തങ്ങൾ സമർപ്പിതരാണെന്ന് പുതിയ ഭരണസമതി അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading