ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വനിതാ സമാജം ഏകദിന സെമിനാർ 21ന് കീഴില്ലത്ത്
തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വനിതാ സമാജം ജനറൽ കമ്മിറ്റിയുടെയും പെരുമ്പാവൂർ റീജിയണിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഏകദിന സെമിനാർ ഒക്ടോബർ 21 ബുധനാഴ്ച കീഴില്ലത്ത് നടക്കും.

കീഴില്ലം കനാൽ ജംഗ്ഷനിലുള്ള പെനിയേൽ ബൈബിൾ സെമിനാരി ഓഡിറ്റോറിയത്തിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 വരെ നടക്കുന്ന സെമിനാറിൽ സിസ്റ്റർ ജെസ്സി കോശി പ്രഭാഷണം നടത്തും.
വനിതാ സമാജം ജനറൽ കമ്മിറ്റി അംഗങ്ങളും പെരുമ്പാവൂർ റീജിയണിലെ ഭാരവാഹികളും പരിപാടികൾക്ക് നേതൃത്വം നൽകും. എല്ലാ വനിതാ സമാജം പ്രവർത്തകരെയും വിശ്വാസികളെയും സെമിനാറിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
ജനറൽ പ്രസിഡന്റ് സൂസൻ തോമസ്, ജനറൽ സെക്രട്ടറി സിസ്റ്റർ സുജ നൈനാൻ, ജനറൽ ട്രഷറർ സിസ്റ്റർ മറിയാമ്മ ജോയി എന്നിവർ നേതൃത്വം നൽകും.

- Advertisement -


Comments are closed.