റീസർജ് 2026 യുവജന റിട്രീറ്റ് ഒക്ടോബർ 24-ന് അബുദാബിയിൽ
അബുദാബി: അബുദാബി പെന്തക്കോസ്ത് ചർച്ച് കോൺഗ്രിഗേഷൻ (APCCON), ഇന്റർ കൊളീജിയേറ്റ് പ്രയർ ഫെലോഷിപ്പ് (ICPF) അബുദാബി ചാപ്റ്റർ, എം.സി.സി. സൺഡേ സ്കൂൾ (MCC) എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഏകദിന യുവജന റിട്രീറ്റ് റീസർജ് 2026 ഒക്ടോബർ 24 ശനിയാഴ്ച നടക്കും. അൽ ഐൻ റോഡിലെ ഫാംഹൗസിൽ രാവിലെ 8 മുതൽ രാത്രി 8 വരെയാണ് പരിപാടി.

ആറാം ക്ലാസ് മുതൽ സർവകലാശാലാതലം വരെയുള്ള വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന റിട്രീറ്റിൽ ആത്മീയ ആരാധന, ദൈവവചന ശുശ്രൂഷകൾ, പ്രചോദനാത്മക സന്ദേശങ്ങൾ എന്നിവ ഉണ്ടായിരിക്കും. യുവജനങ്ങളുടെ ആത്മീയ വളർച്ച പ്രോത്സാഹിപ്പിക്കുക, വിശ്വാസജീവിതം ശക്തിപ്പെടുത്തുക, ക്രൈസ്തവ കൂട്ടായ്മയിലൂടെ പരസ്പരബന്ധങ്ങൾ ഊട്ടിയുറപ്പിക്കുക എന്നിവയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ.
ദൈനംദിന ജീവിതത്തിലെ വെല്ലുവിളികളെ വിശ്വാസത്തോടെ നേരിടുന്നതിനും ദൈവവുമായുള്ള ബന്ധം കൂടുതൽ ആഴപ്പെടുത്തുന്നതിനും യുവജനങ്ങൾക്ക് അവസരമൊരുക്കുന്ന രീതിയിലാണ് റിട്രീറ്റ് ക്രമീകരിച്ചിരിക്കുന്നത്.
രജിസ്ട്രേഷൻ ഫീസ് 50 ദിർഹമാണ്. പങ്കെടുക്കുന്നവർക്കായി ഭക്ഷണവും യാത്രാസൗകര്യവും സംഘാടകർ ഒരുക്കിയിട്ടുണ്ട്. രജിസ്ട്രേഷൻ ഒക്ടോബർ 17-ന് അവസാനിക്കും. പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർഥികൾ നിശ്ചിത സമയപരിധിക്കുള്ളിൽ രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.

- Advertisement -


Comments are closed.