ലിന്‍സി സ്റ്റീഫൻസന് ജോൻ ബെയ്‌ലി എക്സലൻസ് ഇൻ കേസ് മാനേജ്‌മെന്റ് പുരസ്‌കാരം

ചിക്കാഗോ: നഴ്‌സിങ് രംഗത്തെ മികവിനുള്ള അംഗീകാരമായി ലിന്‍സി സ്റ്റീഫൻസന് ജോൻ ബെയ്‌ലി എക്സലൻസ് ഇൻ കേസ് മാനേജ്‌മെന്റ് പുരസ്‌കാരം ലഭിച്ചു. 2015-ൽ അപ്രതീക്ഷിതമായി അന്തരിച്ച നഴ്‌സ് ജോൻ ലാംഗൻബ്രണ്ണർ ബെയ്‌ലിയുടെ സ്മരണാർഥം വർഷംതോറും നൽകുന്നതാണ് ഈ പുരസ്‌കാരം.

News Middle Advt Banner

പാസ്റ്റർ ജോർജ് കെ. സ്റ്റീഫൻസന്റെ മകനായ ജോൺ സ്റ്റീഫൻസൺ (സന്തോഷ്) ആണ് ലിന്‍സിയുടെ ഭർത്താവ്. ഐപിസി ശാലോം സഭാംഗമായ ജെയ്ൻ വർഗീസിന്റെ മകളാണ് ലിന്‍സി.

നഴ്‌സായിരുന്ന ജോൻ ബെയ്‌ലി സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും പ്രിയങ്കരിയായിരുന്നു. നഴ്‌സിങ് രംഗത്തെ മികവിനൊപ്പം കരുണ, സമർപ്പണം, സൗഹൃദം തുടങ്ങിയ ഗുണങ്ങൾ പ്രകടിപ്പിക്കുന്നവരെ ആദരിക്കുന്നതിനാണ് പുരസ്‌കാരം നൽകുന്നത്.

ലിന്‍സി സ്റ്റീഫൻസന് ലഭിച്ച അംഗീകാരത്തിൽ ചിക്കാഗോ പെന്തെക്കോസ്തൽ കമ്മ്യൂണിറ്റി (CPC) അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു.

വാർത്ത: കുര്യൻ ഫിലിപ്പ്

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading