ഐസിപിഎഫ് ഏഞ്ചലോസിന്റെ ബോധവത്കരണ സംസ്ഥാനതല പ്രവർത്തനോദ്ഘാടനം ഒക്ടോബർ 17 ന്
കുമ്പനാട്: ഇന്റർ കൊളീജിയറ്റ് പ്രയർ ഫെലോഷിപ്പിന്റെ (ICPF) സാമൂഹിക ബോധവൽക്കരണ വിഭാഗമായ ഏഞ്ചലോസിന്റെ സംസ്ഥാനതല പ്രവർത്തനോദ്ഘാടനം ഒക്ടോബർ 17 ശനിയാഴ്ച വൈകിട്ട് നാലിന് കുമ്പനാട് മുട്ടുമണിലുള്ള ഐസിപിഎഫ് മൗണ്ട് ഒലീവ് കൗൺസിലിംഗ് സെന്ററിൽ നടക്കും.

കേരള സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പരിപാടിയിൽ മുൻ പ്രതിപക്ഷ നേതാവും കേരളത്തിന്റെ ആഭ്യന്തരമന്ത്രിയുമായ ശ്രീ. രമേശ് ചെന്നിത്തല മുഖ്യാതിഥിയായി പങ്കെടുക്കും.
യുവജനങ്ങളെയും വിദ്യാർഥികളെയും ലഹരിയുടെ പിടിയിൽനിന്ന് മോചിപ്പിക്കുക, ലഹരിവിരുദ്ധ ബോധവൽക്കരണം ശക്തമാക്കുക, ആരോഗ്യകരമായ സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഏഞ്ചലോസ് പ്രവർത്തിക്കുന്നത്. സംഗീതം, നാടകം, മൈം, ദൃശ്യാവതരണങ്ങൾ, സെമിനാറുകൾ, കൗൺസിലിംഗ് എന്നിവയിലൂടെ വിദ്യാർഥികളിലും പൊതുസമൂഹത്തിലും ബോധവൽക്കരണം നടത്തിവരുന്ന പ്രസ്ഥാനമാണ് ഐസിപിഎഫ് ഏഞ്ചലോസ്.
ചടങ്ങിൽ ഐസിപിഎഫ് ഭാരവാഹികളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. ആന്റൊ ആന്റെണി എംപി,അബിൻ വർക്കി എംഎൽ എ എന്നിവർ ആശംസകൾ അറിയിക്കും.
ലഹരിവിമുക്ത സമൂഹം കെട്ടിപ്പടുക്കുന്നതിനും യുവതലമുറയെ ലഹരിയുടെ അപകടങ്ങളിൽനിന്ന് സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്ക് പുതിയ ഊർജം പകരുന്നതായിരിക്കും സംസ്ഥാനതല പ്രവർത്തനോദ്ഘാടനം.

- Advertisement -


Comments are closed.