ഐ.പി.സി താബോർ കോർക്ക് ചർച്ചിന്റെ രണ്ടാമത് വാർഷിക കൺവെൻഷൻ നവംബർ 6 മുതൽ
കോർക്ക്: ഐ.പി.സി താബോർ ചർച്ച്, കോർക്കിന്റെ ആഭിമുഖ്യത്തിൽ രണ്ടാമത് വാർഷിക കൺവെൻഷൻ 2026 നവംബർ 6, 7, 8 തീയതികളിൽ നടക്കും. കോർക്കിലെ റിവർസ്റ്റിക് കമ്മ്യൂണിറ്റി സെന്ററിൽ (P43 E128) നടക്കുന്ന കൺവെൻഷനിൽ വിവിധ ശുശ്രൂഷകൾക്ക് പ്രമുഖ ദൈവദാസന്മാർ നേതൃത്വം നൽകും.

“കർത്താവിനെ എന്നോടുകൂടെ വാഴ്ത്തുക; നാം ഒരുമിച്ച് അവന്റെ നാമത്തെ ഉന്നതിപ്പിക്കാം” (സങ്കീർത്തനം 34:3) എന്ന വചനത്തെ ആസ്പദമാക്കി നടക്കുന്ന കൺവെൻഷനിൽ ആരാധന, പ്രാർത്ഥന, സ്തുതിഗാനങ്ങൾ, ദൈവവചന ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും.
ഐ.പി.സി അയർലണ്ട് & യൂറോപ്പ് റീജിയൻ പ്രസിഡന്റ് പാസ്റ്റർ സി. ടി. എബ്രഹാം കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ അനീഷ് തോമസ്, പാസ്റ്റർ ഇമ്മാനുവൽ കെ.ബി എന്നിവർ പ്രസംഗിക്കും. പാസ്റ്റർ ടോം ഫിലിപ്പ് തോമസ് (യു.എസ്.എ) ആരാധനയ്ക്ക് നേതൃത്വം നൽകും. ഐ.പി.സി താബോർ ചർച്ചിന്റെ ആരാധനാ സംഘം ഗാനശുശ്രൂഷ നിർവഹിക്കും.
കൺവെൻഷനിൽ പങ്കെടുക്കുന്നതിനായി പാസ്റ്റർമാരെയും സഹോദര സഭകളെയും വിശ്വാസികളെയും സഭാ നേതൃത്വം ക്ഷണിച്ചു. ആത്മീയ ഉണർവിനും വിശ്വാസികളുടെ കൂട്ടായ്മയ്ക്കും ദൈവവചനത്തിലൂടെ ആത്മീയ പുതുക്കലിനും ഈ സംഗമം അനുഗ്രഹമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
പാസ്റ്റർ ഷോൺ മാത്യു (ചർച്ച് പാസ്റ്റർ), ഇവാഞ്ചലിസ്റ്റ് ഡേവിഡ് ജോർജ് (അസോസിയേറ്റ് പാസ്റ്റർ) എന്നിവർ കൺവെൻഷന് നേതൃത്വം നൽകും.

- Advertisement -


Comments are closed.