ദോഹ എജി സഭയുടെ ആഭിമുഖ്യത്തിൽ ‘തെഹില്ലിം – സോങ് ഓഫ് പ്രെയ്സ്’ ഒക്ടോബർ 15ന്
ദോഹ: അസംബ്ലീസ് ഓഫ് ഗോഡ് ദോഹ സഭയുടെ ആഭിമുഖ്യത്തിൽ ‘തെഹില്ലിം – സോങ് ഓഫ് പ്രെയ്സ്’ എന്ന പേരിൽ സ്തുതിയുടെയും ആരാധനയുടെയും സംഗീതസന്ധ്യ ഒക്ടോബർ 15ന് നടക്കും. വൈകിട്ട് 7.15 മുതൽ 9.15 വരെ ദോഹ എജി ഹാൾ നമ്പർ 6, ഐഡിസിസി ബിൽഡിങ് നമ്പർ 2-ലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പാസ്റ്റർ അനിൽ അടൂർ, ദോഹ എജി ക്വയർ എന്നിവരുടെ നേതൃത്വത്തിലാണ് ആരാധന നടക്കുന്നത്. സ്റ്റാൻലി (കീബോർഡ്), ഷിനു (തബല) എന്നിവർ സംഗീതോപകരണങ്ങൾ കൈകാര്യം ചെയ്യും.
പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

- Advertisement -


Comments are closed.