‘യേശുവിൻ തൃപ്പാദത്തിൽ’ 63-ാമത് പ്രാർത്ഥനാ സംഗമം ഒക്ടോബർ 17-ന്
ദൈവവചനം അതിരുകളില്ലാതെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ‘യേശുവിൻ തൃപ്പാദത്തിൽ’ 63-ാമത് പ്രാർത്ഥനാ സംഗമം ഒക്ടോബർ 17 ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 7-ന് ഓൺലൈനായി നടക്കും.

പ്രാർത്ഥനാ സംഗമത്തിൽ പാസ്റ്റർ അജി സി. തമ്പി തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയും മുഖ്യസന്ദേശം നൽകുകയും ചെയ്യും. പ്രസിദ്ധ ക്രൈസ്തവ ഗായകൻ ഫിന്നി സാമുവലും സംഘവും (മസ്‌കറ്റ് & ടീം) ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
2021 ജൂലൈയിൽ ആരംഭിച്ച ‘യേശുവിൻ തൃപ്പാദത്തിൽ’ സൂം പ്ലാറ്റ്‌ഫോമിലൂടെയാണ് സംഘടിപ്പിച്ചുവരുന്നത്. മുടക്കമില്ലാതെ എല്ലാ മാസവും നടന്നുവരുന്ന ഈ പ്രാർത്ഥനാ സംഗമം ലോകമെമ്പാടുമുള്ള മലയാളികൾക്ക് ക്രിസ്തുവിനെ അറിയാനും ആത്മീയ കൂട്ടായ്മയിൽ പങ്കുചേരാനും അവസരമൊരുക്കുന്നു.
സൂം മീറ്റിങ് വിവരങ്ങൾ:
മീറ്റിങ് ഐഡി: 828 3015 0680
പാസ്‌വേഡ്: amen

- Advertisement -


Comments are closed.