ഐ.പി.ജി. ചർച്ച് ലേഡീസ് ഫെലോഷിപ്പിന് പുതിയ നേതൃത്വം

തിരുവനന്തപുരം: ഐ.പി.ജി. ചർച്ച് ലേഡീസ് ഫെലോഷിപ്പിന്റെ 2026–2028 പ്രവർത്തന വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.

News Middle Advt Banner

ഒക്ടോബർ 4 ഞായറാഴ്ച ഉച്ചകഴിഞ്ഞ് തവയത്തുക്കോണം ഐ.പി.ജി. ചർച്ചിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട ഐ.പി.ജി. ചർച്ച് മുൻ പ്രസിഡന്റ് പാസ്റ്റർ എച്ച്. എൻ. ബാലരാജിന്റെ ഭാര്യ സുനിത ബാലരാജാണ് രക്ഷാധികാരി. സംഗീത വിനോദ് (തവയത്തുക്കോണം) പ്രസിഡന്റായും ഹരിത സിനുരാജ് (പേരൂർക്കട) വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.

റീമാ ജെയിൻ (കൊറ്റാമം) സെക്രട്ടറിയായും ജെസ്സി തോമസ് (വെള്ളറട) ജോയിന്റ് സെക്രട്ടറിയായും അശ്വതി ഹാം (ആറാമട) ട്രഷററായും വസന്തകുമാരി (ആറാമട) പ്രയർ കോർഡിനേറ്ററായും ചുമതലയേറ്റു.

പുതിയ നേതൃത്വത്തിന്റെ കീഴിൽ ലേഡീസ് ഫെലോഷിപ്പിന്റെ ആത്മീയ പ്രവർത്തനങ്ങളും പ്രാർത്ഥനാ കൂട്ടായ്മകളും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading