സുവിശേഷ മഹായോഗവും സംഗീതവിരുന്നും

മാൾട്ടയിലെ പ്രഥമ ഇന്ത്യൻ പെന്തക്കോസ്ത് കൂട്ടായ്മയായ ഫെയ്ത്ത് മാൾട്ടയുടെ നാലാമത് വാർഷിക കൺവെൻഷനും സംഗീതവിരുന്നും സെപ്റ്റംബർ 18 മുതൽ 20 വരെ പൗളയിലെ MCAST University Administrative Conference Hall-ൽ വൈകിട്ട് 6.30 മുതൽ നടത്തപ്പെടും. പാസ്റ്റർ ഷിബു തോമസ് (യു.എസ്.എ) ദൈവവചനത്തിൽ നിന്ന് ശുശ്രൂഷിക്കും. ഫെയ്ത്ത് മാൾട്ട ക്വയർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ യൂത്ത് & ഫാമിലി മീറ്റിംഗുകളും ലൂവായിലുള്ള ഫെയ്ത്ത് മാൾട്ട ചർച്ചിൽ പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്. സെപ്റ്റംബർ 20 ഞായറാഴ്ച നടക്കുന്ന സംയുക്ത ആരാധനയോടെ മൂന്ന് ദിവസത്തെ കൺവെൻഷൻ സമാപിക്കും.

News Middle Advt Banner

എല്ലാ ആത്മീയ കൂട്ടായ്മകൾക്കും പാസ്റ്റർ ബാബു വർഗീസ്, പാസ്റ്റർ അരുൺ എന്നിവർ നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading