പാസ്റ്റർ.എച്ച്. എസ്. മാത്യു ബാംഗ്ലൂരിൽ വെച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു
ബെംഗളൂരു: ഗിൽഗാൽ എ.ജി. ഇന്റർനാഷണൽ വർഷിപ്പ് സെന്റർ സഭാംഗവും കൊല്ലം അവനീശ്വരം സ്വദേശിയുമായ പാസ്റ്റർ എച്ച്. എസ്. മാത്യു (78) ബെംഗളൂരു തിരുമല ഹൈറ്റ്സ്, ചൂഡസാന്ദ്രയിലെ വസതിയിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.


കഴിഞ്ഞ നാല് പതിറ്റാണ്ടായി (40 വർഷം) ചണ്ഡീഗഢ് (മൊഹാലി), പഞ്ചാബ്, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ സുവിശേഷ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
സംസ്കാരം ഓഗസ്റ്റ് 29 ശനിയാഴ്ച രാവിലെ 9ന് ചൂഡസാന്ദ്ര തിരുമല ഹൈറ്റ്സ് അപ്പാർട്ട്മെന്റിലെ ഇവന്റ് ഹാളിൽ നടക്കുന്ന ശുശ്രൂഷകൾക്കുശേഷം ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും.
ഭാര്യ: പരേതയായ ശാന്തമ്മ മാത്യു, തൃശൂർ നെല്ലിക്കുന്നം കണ്ണംകുളം കുടുംബാംഗം.
മക്കൾ: ജെസ്‌ലറ്റ് മാത്യു (അയർലൻഡ്), ജൂലിയറ്റ് മാത്യു (ബെംഗളൂരു), ജെസ്ലിൻ മാത്യു (യു.കെ.).
മരുമക്കൾ: ജിജോ വർഗീസ്, ജോബിൻ ചെറിയാൻ, സെബിൻ വർഗീസ്.

- Advertisement -


Comments are closed.