ഡൽഹി മലയാളി സംഘത്തിന്റെ വിശിഷ്ട സേവാ പുരസ്കാരം സ്റ്റാൻലി സാം എബ്രഹാം അടപ്പനാംകണ്ടത്തിലിന്
ന്യൂഡൽഹി: ഡൽഹി മലയാളി സംഘം (രജി.) ഏർപ്പെടുത്തിയ DMS വിശിഷ്ട സേവാ പുരസ്കാരം 2026 ഗോവിന്ദ് ബല്ലഭ് പന്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് സെന്ററിലെ (GIPMER) നഴ്സിംഗ് ഓഫീസറും സാമൂഹിക-സഭാ പ്രവർത്തകനുമായ സ്റ്റാൻലി സാം എബ്രഹാം അടപ്പനാംകണ്ടത്തിലിന് ലഭിച്ചു.

വിവിധ മേഖലകളിൽ മികച്ച സേവനം കാഴ്ചവച്ച ആറുപേരെയാണ് ഇത്തവണ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. ആരോഗ്യരംഗത്തെ സമർപ്പിത സേവനവും സാമൂഹിക, സഭാ പ്രവർത്തനങ്ങളിലെ സജീവ ഇടപെടലുകളും പരിഗണിച്ചാണ് സ്റ്റാൻലി സാം എബ്രഹാമിനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.
നിലവിൽ ക്രൈസ്തവ എഴുത്തുപുരയുടെ ജനറൽ വൈസ് പ്രസിഡന്റായും ഫാമിലി മാഗസിൻ ചീഫ് എഡിറ്ററായും പ്രവർത്തിക്കുന്ന സ്റ്റാൻലി സാം എബ്രഹാം, സംഘടനയുടെ മുൻ ജനറൽ സെക്രട്ടറി, ജനറൽ ജോയിന്റ് സെക്രട്ടറി, മിഷൻ ഡയറക്ടർ, ജനറൽ ട്രഷറർ, ഡൽഹി ചാപ്റ്റർ സെക്രട്ടറി എന്നീ വിവിധ ചുമതലകളും നിർവഹിച്ചിട്ടുണ്ട്.
ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐ.പി.സി.) നോർത്തേൺ റീജിയൻ ജനറൽ കൗൺസിൽ അംഗവും റീജിയണൽ പി.വൈ.പി.എ. ട്രഷററുമായ അദ്ദേഹം നോർത്ത് ഇന്ത്യ മീഡിയ അസോസിയേഷന്റെ (NICMA) വൈസ് പ്രസിഡന്റായും പ്രവർത്തിക്കുന്നു. ഐ.പി.സി. എൻ.ആർ. കരോൾബാഗ് സഭാംഗമാണ്.
ഔദ്യോഗിക ജീവിതത്തിൽ GIPMER-ൽ നഴ്സിംഗ് ഓഫീസറായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം ആരോഗ്യരംഗത്തോടൊപ്പം സഭാ-സാമൂഹിക പ്രവർത്തനങ്ങളിലും സജീവമാണ്.
ഭാര്യ: ഡൈബി എലിയാസ്. മക്കൾ: ബഥിയാ സാറ സ്റ്റാൻലി, ബെനറ്റ് എസ്. എബ്രഹാം.

- Advertisement -


Comments are closed.