സി ഇ എം തിരുവനന്തപുരം റീജിയൻ പ്രവർത്തന ഉദ്ഘാടനം നടന്നു

തിരുവനന്തപുരം: ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ പുത്രികാ സംഘടനയായ സി ഇ എമ്മിന്റെ തിരുവനന്തപുരം റീജിയൻ 2026-2028 വർഷത്തെ പ്രവർത്തന ഉദ്ഘാടനം ഇന്നലെ 21 ഞായറാഴ്ച ഉച്ചക്ക് ശേഷം 3:30 ന് ആര്യനാട് ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ വച്ചു നടന്നു. റീജിയൻ സി ഇ എം പ്രസിഡന്റ്‌ പാസ്റ്റർ ഷിബു ഇ എൽ അധ്യക്ഷത വഹിച്ചു.

News Middle Advt Banner

റീജിയൻ സി ഇ എം സെക്രട്ടറി ബ്രദർ ജെറിൻ റ്റി ശാമുവേൽ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ്‌ പാസ്റ്റർ ജോൺസൻ കെ ജെ മുഖവുരയും ഭാവികാല പ്രവർത്തനങ്ങളെക്കുറിച്ചുള്ള ലഘു വിവരണവും നൽകി. റീജിയൻ മിനിസ്റ്റർ പാസ്റ്റർ എം പി ജോസഫ് മുഖ്യ സന്ദേശം നൽകുകയും റീജിയൻ സി ഇ എം 2026-2028 വർഷത്തെ പ്രവർത്തനങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചു.

റീജിയൻ സെക്രട്ടറി പാസ്റ്റർ ബാബു ജോൺ ലഘു സന്ദേശം നൽകി. അനുഗ്രഹ പ്രാർത്ഥന റീജിയൻ മിനിസ്റ്റർ നടത്തി. ആര്യനാട് സെക്ഷൻ മിനിസ്റ്റർ പാസ്റ്റർ ജോസ് യോഹന്നാൻ, കാട്ടാക്കട സെക്ഷൻ മിനിസ്റ്റർ പാസ്റ്റർ റോബിൻസൺ പാപ്പച്ചൻ, തിരുവനന്തപുരം റീജിയൻ ട്രഷറാർ ബ്രദർ വിജയ മോഹൻ, തിരുവനന്തപുരം സോൺ ട്രഷറാർ ബ്രദർ സുരേന്ദ്രൻ, തിരുവനന്തപുരം റീജിയൻ വനിതാ സമാജം സെക്രട്ടറി സിസ്റ്റർ ജീവ ജോൺ, പാസ്റ്റർ റ്റിജു മോൻ വി എന്നിവർ ആശംസകൾ അറിയിച്ചു. സി ഇ എം റീജിയൻ ട്രഷറാർ ബ്രദർ ഷിജു ആർ എസ്സ് നന്ദി പ്രകാശിപ്പിച്ചു.

തിരുവനന്തപുരം സെന്റർ സെക്രട്ടറി പാസ്റ്റർ ജോസ് വിൽസൻ സമാപന പ്രാർത്ഥന നടത്തി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading