ക്രൈസ്തവ എഴുത്തുപുര കർണ്ണാടക ചാപ്റ്ററിന് പുതിയ നേതൃത്വം

ബാം​​ഗ്ലൂർ: ക്രൈസ്തവ എഴുത്തുപുര കർണ്ണാടക ചാപ്റ്ററിന്റെ 2026-2028 കാലയളവിലേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. 2026 മാർച്ച് 7-ന് കൊത്തന്നൂർ ക്രിസ്റ്റോസ് എ.ജി. ചർച്ചിൽ നടന്ന ജനറൽ ബോഡി മീറ്റിംഗിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

പാസ്റ്റർ ഐസക് പീറ്റർ പ്രസിഡന്റായും, ബ്രദർ ബിജു മാത്യു വൈസ് പ്രസിഡന്റായും (പ്രോജക്ട്), പാസ്റ്റർ അലക്സ് പി. ജോൺ വൈസ് പ്രസിഡന്റായും (മീഡിയ), പാസ്റ്റർ വിബിൻ ആൻഡ്രൂസ് സെക്രട്ടറിയായും, ബ്രദർ ജോസ് വി. ജോസഫ് ജോ.സെക്രട്ടറിയായും, പാസ്റ്റർ സജി നിലമ്പൂർ ട്രഷററായും, മിഷൻ ആന്റ് ഇവാഞ്ചലിസം കോ-ഓർഡിനേറ്ററായി പാസ്റ്റർ ജോൺസൺ റ്റി. ജേക്കബും, യൂത്ത് ആന്റ് വി.ബി.എസ് കോ-ഓർഡിനേറ്ററായി ബ്രദർ റോബിൻ ബാബുവും, മീഡിയ കോ-ഓർഡിനേറ്ററായി പാസ്റ്റർ ജോമോൻ ജേക്കബും, അപ്പർ റൂം കോ-ഓർഡിനേറ്ററായി സിസ്റ്റർ സാലി ഐസകും, ശ്രദ്ധ കോ-ഓർഡിനേറ്ററായി ബ്ര​ദർ സോൾവിൻ ​​ഗൂഡ്ഫിയും, കമ്മറ്റിയം​ഗങ്ങളായി: പാസ്റ്റർ ജെയ്മോൻ കെ. ബാബു, പാസ്റ്റർ ടോബി സി. തോമസ്, പാസ്റ്റർ പി.എസ് ജോർജ്ജ്, പാസ്റ്റർ ജെയിംസ് വർ​ഗീസ്, സിസ്റ്റർ ബീന ബിജു എന്നിവരും തിര‍ഞ്ഞെടുക്കപ്പെട്ടു.
വരും വർഷങ്ങളിൽ കൂടുതൽ ശക്തമായ ആത്മീയ-സാഹിത്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്ന പ്രതീക്ഷയിലാണ് അംഗങ്ങൾ.

വാർത്ത: ജോസ് വലിയകാലായിൽ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading