ബിഷപ്പ് ഡോ. ഏബ്രഹാം ചാക്കോ സെൻ്റ് തോമസ് ഇവാൻജലിക്കൽ സഭാ പ്രിസൈഡിംഗ് ബിഷപ്പ്

തിരുവല്ല: സെൻ്റ് തോമസ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ പുതിയ പ്രിസൈഡിംഗ് ബിഷപ്പായി ബിഷപ്പ് ഡോ. എബ്രഹാം ചാക്കോ തെരഞ്ഞെടുക്കപ്പെട്ടു. നിലവിലെ പ്രിസൈഡിങ് ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം വിരമിക്കുന്നതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. തിരുവല്ല മഞ്ഞാടി സഭ ആസ്ഥാനത്ത് നടന്ന 43-ാമത് പ്രതിനിധി സഭാ സമ്മേളനമാണ് തെരഞ്ഞെടുപ്പ് നടത്തിയത്.

പ്രിസൈഡിംഗ് ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം സമ്മേളനം ഉദ്ഘാടനം ചെയ്തു. നാം ഉൾപ്പെട്ടിരിക്കുന്ന സമൂഹത്തിൽ പ്രകാശം പരത്തി, ക്രൈസ്തവ സാക്ഷ്യം നില നിർത്തി, ക്രിസ്തീയ പ്രത്യാശയിൽ മുന്നോട്ടു പോകാനാണ് ദൈവം സഭയെക്കുറിച്ച് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിനിധി സഭാ അധ്യക്ഷൻ റവ. ഡോ. ജോൺ മാത്യു അധ്യക്ഷത വഹിച്ചു. റവ.അച്ചൻകുഞ്ഞ് ജോർജ് ധ്യാന പ്രസംഗം നടത്തി.

പ്രതിനിധി സഭാ ഉപാധ്യക്ഷൻ കെ. ഒ. രാജുക്കുട്ടി, സഭാ സെക്രട്ടറി റവ. കെ. സജി മാത്യു, സഭാ വൈദീക ട്രസ്റ്റി റവ.സജി ഏബ്രഹാം, അത്മായ ട്രസ്റ്റി പ്രൊഫ. ഏബ്രഹാം ജോർജ്, വികാരി ജനറൽ വെരി.റവ. സി. കെ. ജേക്കബ്, പ്രൊഫ.ഡോ.മാത്യൂസ്.എം .ജോർജ് എന്നിവർ പ്രസംഗിച്ചു.

പ്രിസൈഡിംഗ് ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ട ബിഷപ്പ് റവ.ഡോ. ഏബ്രഹാം ചാക്കോ(63) നിലവിൽ സഭയുടെ വിവിധ ഡയോസിസുകളുടെ ബിഷപ്പായി 2019 മുതൽ സേവനം അനുഷ്ഠിക്കുന്നു. സണ്ടേസ്കൂൾ-യുവജന ബോർഡുകളുടെ ചെയർമാനുമാണ്. സഭയുടെ വൈദീക സെമിനാരിയായ ചെന്നൈ ജൂബിലി മെമ്മോറിയൽ ബൈബിൾ കോളജിൻ്റെ അദ്ധ്യാപകനായും, അക്കാദമിക്ക് ഡീനായും, ഇവാൻജലിക്കൽ സഭയുടെ പ്രതിനിധി സഭാ അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1995 മുതൽ 2019 വരെ സഭയിലെ കേരളത്തിനകത്തും, വിദേശത്തും വിവിധ ഇടവകകളിൽ വികാരിയായി സേവനമനുഷ്ഠിച്ചു. റാന്നി അങ്ങാടി ചരിവുപുരയിടത്തിൽ (പാറപ്പാട്ട് ) വീട്ടിൽ പരേതനായ സുവിശേഷകൻ പി. എ. ചാക്കോ, ശോശാമ്മ ചാക്കോ എന്നിവരുടെ പുത്രനാണ്.

ഭാര്യ: ജോളി എബ്രഹാം.

മക്കൾ: സോഫിയ ചാക്കോ, സൗമ്യ ഏബ്രഹാം, ശാമുവൽ ചാക്കോ ഏബ്രഹാം.

സ്ഥാനാരോഹണ ചടങ്ങ് മെയ് 1ന് രാവിലെ 10-ന് തിരുവല്ല മഞ്ഞാടി സഭാ ആസ്ഥാനത്ത് നടക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading