ഐ.പി.സി അബുദാബി സഭയ്ക്ക് പുതിയ ശിശ്രൂഷകൻ

KE News Desk | UAE

അബുദാബി: പാസ്റ്റർ സാബു മാത്യു ഐ.പി.സി അബുദാബി സഭയുടെ സീനിയർ പാസ്റ്ററായി ചുമതലയേറ്റു.സഭാ എക്സിക്യൂട്ടീവ് അംഗങ്ങളും അസോസിയേറ്റ് പാസ്റ്റർ.സാമുവൽ എം. തോമസും ചേർന്ന് ,വെള്ളിയാഴ്ച (17/04/2026 ൽ) നടന്ന പ്രധാന ആരാധനാ യോഗത്തിൽ പാസ്റ്റർ സാബു മാത്യുവിനെയും സിസ്റ്റർ ആൻസി സാബുവിനെയും ഔപചാരികമായി സ്വീകരിച്ചു.

മുപ്പത് വർഷത്തിലേറെയായി വിവിധ സഭകളിൽ വിശ്വസ്തമായ ശിശ്രൂഷ നിർവഹിച്ചുവരുന്ന പാസ്റ്റർ സാബു മാത്യു, തിരുവല്ല ഐ.പി.സി ടൗൺ ചർച്ച് സഭയിൽ ശിശ്രൂഷിച്ചു വരികയായിരുന്നു.

അബുദാബിയിലെ ഈ പുതിയ ശിശ്രൂഷാ കാലയളവിൽ ദൈവത്തിന്റെ സമൃദ്ധമായ അനുഗ്രഹവും സാന്നിധ്യവും ഉണ്ടാകട്ടെയെന്നു സഭ ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു..

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading