ഐ. പി. സി. മിഡ് വെസ്റ്റ് റീജിയൺ യുവജന സംഘടന, ലേഡീസ് ഫെല്ലോഷിപ്പ് ഭാരവാഹികളെ തിരഞ്ഞെടുത്തു

KE News Desk | Dallas

ഡാളസ്: ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭ (IPC) മിഡ്‌വെസ്റ്റ് റീജിയണിലെ യുവജന വിഭാഗമായ പി.വൈ.പി.എ (PYPA), വനിതാ വിഭാഗമായ ലേഡീസ് ഫെലോഷിപ്പ് എന്നിവയുടെ 2026-2029 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഏപ്രിൽ 11-ന് ഡാളസ് ഐ.പി.സി. ഹെബ്രോൺ സഭാ മന്ദിരത്തിൽ നടന്ന പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

യുവജന വിഭാഗം ഭാരവാഹികളായി അലൻ ജെയിംസ് (പ്രസിഡൻ്റ്), ജെസ്റ്റിൻ ജോൺ, ഡാളസ് (വൈസ് പ്രസിഡൻ്റ് ), റോഷൻ വർഗ്ഗീസ്, ഒക്കലഹോമ(സെക്രട്ടറി), ലിജോ ജോസഫ്, ഒക്കലഹോമ (ജോയിൻറ് സെക്രട്ടറി), സാം രാജൻ, ഡാളസ് (ട്രഷറാർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. സമിതിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ വിവിധ സബ് കമ്മറ്റി അംഗങ്ങളേയും ഐക്യകണ്ഠേന തിരഞ്ഞെടുത്തു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അലൻ ജെയിംസ് ഹ്യൂസ്റ്റൺ ഐ. പി. സി.ഹെബ്രോൻ സഭാംഗവും, റീജിയൺ യുവജന വിഭാഗത്തിൻ്റെ മുൻ സെക്രട്ടറിയായി തന്റെ നേതൃത്വ പാടവം തെളിയിച്ച വ്യക്തിയാണു. സെക്രട്ടറിയായി നിയമിതനായ റോഷൻ വർഗ്ഗീസ്, ഒക്കലഹോമ ക്രോസ് പോയിൻ്റ് സഭാംഗവും, കഴിഞ്ഞ ടേമിലെ ഭരണ സമിതിയിൽ ട്രഷറാർ ആയി സേവനം ചെയ്തിരുന്നു.

ലേഡീസ് ഫെലോഷിപ്പ് പ്രസിഡൻ്റായി രണ്ടാം തവണയും സിസ്റ്റർ കൊച്ചുമോൾ ജെയിംസ് തുടരും. ഓസ്റ്റിൻ വർഷിപ്പ് സെൻ്റർ സഭാ സീനിയർ ശുശ്രുഷകൻ പാസ്റ്റർ ജെയിംസ് പൊന്നോലിൻ്റെ ഭാര്യയും, 2027-ൽ ഒർലാൻഡോയിൽ വച്ച് നടക്കുന്ന ഐ. പി. സി. ഫാമിലി കോൺഫ്രൻസിൻ്റെ ലേഡീസ് കോർഡിനേറ്ററും കൂടിയാണ് നിയുക്ത പ്രസിഡൻ്റ് കൊച്ചുമോൾ ജെയിംസ്. ഡാളസ് ഐ.പി.സി ഹെബ്രോൻ സഭാംഗം സിസ്റ്റർ പെണ്ണമ്മ മാത്യു ആണ് വൈസ് പ്രസിഡൻ്റ്. 2009 മുതൽ റീജിയൻ പ്രവർത്തനങ്ങളിൽ നേതൃത്വ നിരയിൽ സഹകാരിത്വം വഹിച്ചിട്ടുണ്ട്. 2017-ൽ മുതൽ സംഘടനയുടെ വൈസ് പ്രസിഡൻ് സ്ഥാനം വഹിച്ചിരുന്ന, സാൻ അൻ്റോണിയോ പെന്തക്കോസ്തൽ സഭാംഗം സിസ്റ്റർ ബ്ലസി സാം സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടു. ഹ്യൂസ്റ്റൺ ഐ.പി.സി. ഹെബ്രോൻ സഭാംഗവും, ഹ്യൂസ്റ്റൺ വുമൺ പെന്തക്കോസ്തൽ ഫെലോഷിപ്പ് മുൻ സെക്രട്ടറി ആയി സേവനം അനുഷ്ഠിച്ചിരുന്ന സിസ്റ്റർ ആൻ കുര്യൻ ജോയിൻ്റ് സെക്രട്ടറി ആയും, ഒക്കലഹോമ ഐ.പി.സി എബനേസർ ചർച്ച് അംഗം സിസ്റ്റർ ബ്ലെസി ബെന്നി ട്രഷറാർ ആയും എക്സിക്യൂട്ടീവ് സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ഇവരോടൊപ്പം റീജിയണിലെ അംഗത്വസഭകളിൽ നിന്നു പ്രതിനിധികളെ ഉൾപ്പെടുത്തി കമ്മറ്റി അംഗങ്ങളേയും തിരഞ്ഞെടുത്തു.

1985-ൽ സ്ഥാപിതമായ ഐ.പി.സി. മിഡ്‌വെസ്റ്റ് റീജിയൺ, ടെക്സസിലെ പ്രമുഖ നഗരങ്ങളായ ഡാളസ്, ഹ്യൂസ്റ്റൺ, ഓസ്റ്റിൻ, സാൻ അന്റോണിയോ എന്നിവയ്ക്കും ഒക്കലഹോമയിലും ഉള്ള ഐ. പി. സി . സഭകളെ ഏകോപിപ്പിച്ചാണ് പ്രവർത്തിക്കുന്നത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading