ഹെവൻലീ ആർമീസ് ബൈബിൾ ക്വിസ് ഏപ്രിൽ 26ന്

ബെംഗളൂരു: കർണാടകയിലെ പെന്തെക്കൊസ്ത് ശുശ്രൂഷകരുടെ ആത്മീയ കൂട്ടായ്മയായ ഹെവൻലീ ആർമീസ് ആഭിമുഖ്യത്തിൽ ഏപ്രിൽ 26ന് വൈകിട്ട് 4 മുതൽ 5 വരെ ബാംഗ്ലൂർ ബൈബിൾ ക്വിസ് മത്സരം നടത്തും.
നഗരത്തിലെ വിവിധയിടങ്ങളായ കൊത്തന്നൂർ, കെ.ആർ.പുരം, ഹൊസൂർ റോഡ്, ബെന്നാർഘട്ട റോഡ്, കനകപുര റോഡ്, മൈസൂർ റോഡ്, പീനിയ റോഡ് തുടങ്ങീ 7 സെൻ്ററുകളിലാണ് മത്സരം നടക്കുന്നത്.
വിശുദ്ധ ബൈബിളിലെ മത്തായി, മർക്കൊസ്, ലൂക്കോസ്, യോഹന്നാൻ എന്നീ 4 സുവിശേഷ അധ്യായം പഠനത്തിനായി നൽകിയിട്ടുണ്ട്.
ഇംഗ്ലീഷ്, കന്നട, തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം ഭാഷകളിൽ ചോദ്യപേപ്പർ ഒരുക്കിയിട്ടുണ്ട്.
വിജയികൾക്ക് രണ്ടായിരം മുതൽ പതിനായിരം രൂപ വരെ കാഷ് പ്രൈസ് ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഏപ്രിൽ 10ന് മുമ്പ് രജിസ്റ്റർ ചെയ്യണം.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading