ബഹ്റിൻ എംഇപിസി(MEPC) വെബിനാർ സംഘടിപ്പിക്കുന്നു

KE News Desk | Bahrain

 

ബഹ്‌റൈനിലെ ഉപദേശ ഐക്യമുള്ള പതിനൊന്ന് പെന്തക്കോസ്ത് സഭകളുടെ കൂട്ടായ്മയായ മിഡിൽ ഈസ്ററ് പെന്തക്കോസ്ത് ചർച്ച് (MEPC), മധ്യ പൂർവേഷ്യയിലെ യുദ്ധ സാഹചര്യം നിമിത്തം മാനസിക വൈകാരിക പ്രതിസന്ധികൾ നേരിടുന്ന വിദ്യാർത്ഥികൾക്കായി ‘Calm in Crisis ‘എന്ന പേരിൽ വെബിനാർ സംഘടിപ്പിക്കുന്നു.. ഏപ്രിൽ 11 ശനിയാഴ്ച ബഹ്‌റൈൻ സമയം വൈകുന്നേരം 7.30 മുതൽ 9.30 വരെ (UAE സമയം വൈകുന്നേരം 8.30 മുതൽ 10.30 വരെ) സൂം പ്ലാറ്റുഫോമിൽ ക്രമീകരിച്ചിരിക്കുന്ന വെബിനാറിൽ പ്രശസ്ത വേദാധ്യാപകനും കൗൺസലറുമായ ഡോക്ടർ സജി കുമാർ കെ. പി. റിസോഴ്സ് പേഴ്സൺ ആയിരിക്കും. നിലവിലെ പ്രതിസന്ധി നിമിത്തം പരീക്ഷകൾ റദ്ദു ചെയ്യപ്പെടുകയും ഉപരിപഠന സാദ്ധ്യതകൾക്ക് വെല്ലുവിളി ഉയർത്തപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും മാനസികവും വൈകാരികവുമായ പിന്തുണ വേദപുസ്തകാടിസ്ഥനത്തിൽ നൽകുക എന്നതാണ് ഈ വെബിനാറിന്റെ ഉദ്ദേശം. വിദ്യാർത്ഥികളെയും മാതാപിതാക്കളെയും കൂടാതെ സൺഡേ സ്‌കൂൾ അധ്യാപകർ, യുവജന പ്രവർത്തകർ, സഭാ മൂപ്പന്മാർ എന്നിത്യാദി വിവിധ ശുശ്രൂഷകളിൽ ഏർപ്പെട്ടിരിക്കുന്നവർ ഈ വെബിനാറിൽ പങ്കെടുക്കുന്നത് ഇത്തരം പ്രതിസന്ധികളിലൂടെ കടന്നു പോകുന്നവർക്ക് വേണ്ടുന്ന കൈത്താങ്ങൽ നൽകുവാൻ അവരേയും സജ്ജരാക്കും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിശിഷ്യാ മിഡിൽ ഈസ്റ്റിൽ നിന്നും താല്പര്യമുള്ള ഏവർക്കും ഈ വെബിനാറിൽ പങ്കെടുക്കാവുന്നതാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading