ഐപിസി ബാംഗ്ലൂർ ഈസ്റ്റ് സെന്റർ വാർഷിക കൺവെൻഷൻ ഏപ്രിൽ 2 മുതൽ

ബെംഗളുരു: ഐപിസി കർണാടക സ്റ്റേറ്റ് ബാംഗ്ലൂർ ഈസ്റ്റ് സെന്റർ 19 മത് വാർഷിക കൺവൻഷൻ ഏപ്രിൽ 2 വ്യാഴം മുതൽ 5 ഞായർ വരെ രാജപാളയ ഐപിസി ശാലോം സഭാഹാളിൽ നടക്കും. ഐപിസി കർണാടക സ്റ്റേറ്റ് സെക്രട്ടറിയും ഈസ്റ്റ് സെന്റർ പ്രസിഡൻ്റുമായ പാസ്റ്റർ വർഗീസ് മാത്യു ഉദ്ഘാടനം ചെയ്യും.

കൺവെൻഷനിൽ പാസ്റ്റർ വർഗീസ് മാത്യു , ഐപിസി കർണാടക സ്റ്റേറ്റ് ജോയിൻ്റ് സെക്രട്ടറി പാസ്റ്റർ പി പി ജോസഫ്, പാസ്റ്റർ ബാബു ചെറിയാൻ (പിറവം) , പാസ്റ്റർ ഫെയ്ത്ത് ബ്ലസൻ എന്നിവർ പ്രസംഗിക്കും.

ദിവസവും വൈകിട്ട് 6 മുതൽ 8:30 വരെ പൊതുയോഗവും, ശനി വൈകിട്ട് 2.30 മുതൽ 5 വരെ സെന്റർ പിവൈപിഎ, സൺ‌ഡേ സ്കൂൾ, വിമൻസ് ഫെലോഷിപ്പ് എന്നിവയുടെ വാർഷിക യോഗവും നടക്കും.

സെന്റർ പിവൈപിഎ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും.

ഞായറാഴ്ച രാവിലെ 9.30 ന് വൈറ്റ് ഫീൽഡ് എലിം സെന്ററിൽ സംയുക്ത ആരാധനയോടെ കൺവെൻഷൻ സമാപിക്കും.

ജനറൽ കൺവീനർ പാസ്റ്റർ ജോമോൻ ജോൺ, ഈസ്റ്റ് സെൻ്റർ സെക്രട്ടറി പാസ്റ്റർ പി. വി. ജെയിംസ്, ട്രഷറർ ബ്രദർ. എബ്രഹാം തോമസ് എന്നിവർ കൺവൻഷന് നേതൃത്വം നല്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading