അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുക്കപ്പെട്ടു

വാളകം (കൊട്ടാരക്കര): അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ 2026–2028 കാലയളവിലേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുക്കപ്പെട്ടു. മാർച്ച് 30-ന് വാളകം കൺവെൻഷൻ സെന്ററിൽ നടന്ന കൗൺസിൽ കോൺഫറൻസിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

News Middle Advt Banner

മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഉത്തര, മധ്യ, ദക്ഷിണ മേഖലകളിൽ നിന്നുമായി മിഡിൽ ഈസ്റ്റ് സഭകൾ ഉൾപ്പെടെ ആയിരത്തിലധികം സഭകളിൽ നിന്നുള്ള ദൈവദാസന്മാരും വിശ്വാസികളും കോൺഫറൻസിൽ പങ്കെടുത്തു.

പുതിയ ഭാരവാഹികളായി പാസ്റ്റർ ഡോ. ടി.ജെ. സാമുവേൽ സൂപ്രണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. അസിസ്റ്റന്റ് സൂപ്രണ്ടായി പാസ്റ്റർ തോമസ് ഫിലിപ്പ്, ജനറൽ സെക്രട്ടറിയായി പാസ്റ്റർ ജോസ് ടി. ജോർജ്, ട്രഷററായി പാസ്റ്റർ ഇ. യാഹ്ദത്ത്മണി, കമ്മിറ്റി അംഗമായി പാസ്റ്റർ ബാബു വർഗീസ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. മുൻ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ പാസ്റ്റർ തോമസ് ഫിലിപ്പ് സെക്രട്ടറിയായും, പാസ്റ്റർ ബാബു വർഗീസ് കമ്മിറ്റി അംഗമായും സേവനം അനുഷ്ഠിച്ചിരുന്നു.

 

പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ സമർപ്പണ പ്രാർത്ഥന സമ്മേളനത്തിൽ പങ്കെടുത്ത ശുശ്രൂഷകരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തിൽ നടന്നു. അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ മുൻ അസിസ്റ്റന്റ് സുപ്രണ്ടായ പാസ്റ്റർ ഡോ. ഐസക്ക് വി. മാത്യുവും, സൗത്ത് ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറിയും ബെഥേൽ ബൈബിൾ കോളേജ് പുനലൂർ മുൻ പ്രിൻസിപ്പാളുമായ പാസ്റ്റർ ഡോ. കെ.ജെ. മാത്യുവും ചേർന്ന് നിർവഹിച്ചു.

സഭാ പ്രവർത്തനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഏകോപിതമായ മുന്നേറ്റത്തിനും പുതിയ നേതൃത്വസംഘം പ്രവർത്തിക്കുമെന്ന് യോഗത്തിൽ പ്രതീക്ഷ പ്രകടിപ്പിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading