ലേഖനം: ദൈവം സർവ്വവ്യാപി | മനോജ് വർഗീസ്, ചെങ്ങന്നൂർ

“ദൈവം ആത്മാവ് ആകുന്നു” എന്ന് യോഹന്നാൻ 4-)o അദ്ധ്യായത്തിൽ നാം കാണുന്നു.

ആത്മാവ് ആകുന്നു എന്ന് പറയുമ്പോൾ അത് എന്താണ്, അത് എങ്ങനെയാണ് എന്ന് ഒന്ന് മനസ്സിലാക്കേണം.

ആത്മാവ് എന്നാൽ ഒരു ഊർജ്ജം ആണോ അതോ ഒരു ശക്തിയാണോ അതുമല്ല ആത്മാവ് ഒരു അമാനുഷിക വ്യക്തിയാണോ

അതുമല്ല ഇനി ഒരു വലിയ പ്രകാശം ആണോ, വലിയ കാറ്റ് ആണോ, അഗ്നിയാണോ, വലിയൊരു ശബ്ദം ആണോ ?. ഇങ്ങനെ ദൈവം എന്താണ് എന്ന് ബുദ്ധിയ്ക്ക് പിടി കിട്ടാത്ത ഒരു സംഗതി ആയിട്ട് തോന്നാൻ സാധ്യത ഉണ്ട്. എന്താണ് ദൈവം, എങ്ങനെയാണ് ദൈവത്തിന്റെ ആസ്തിത്വം എന്ന് യഹൂദാ- തിരു എഴുത്ത്കളിൽ നോക്കിയാൽ :-

ദൈവം –

(1) സൃഷ്ട്ടിയ്ക്കപ്പെടാത്തതും, ആദിയോ, വളർച്ചയോ, തകർച്ചയോ, ആയുസ്സോ, അന്തമോ ഇല്ലാത്തതും – സമയത്തിനും സ്ഥലത്തിനും അതീതവും ആതീതനും ആയിരിയ്ക്കുന്ന നിത്യ ആത്മാവ് ആകുന്നു ദൈവം.

(2) സർവ്വ-സമ്പൂർണ്ണൻ അഥവാ സർവ്വ- സമ്പൂർണ്ണത ആണ് ദൈവം.

(3) പരമോന്നതൻ/അത്യുന്നതൻ അഥവാ പരമോന്നതം അത്യുന്നതം ആണ് ദൈവം.

(4) നിത്യമായ ജീവൻ ഉള്ളതാണ് ദൈവം.

(5) അത്യന്ത-തേജസ്സ് ഉള്ളതാണ് ദൈവം.

(6) സർവ്വതും അറിയുന്നതും, സർവ്വ-ജ്ഞാനം നിറഞ്ഞതും ആണ് ദൈവം.

(7) പ്രവർത്തിയ്ക്കുന്നതും (സൃഷ്ട്ടിപ്പ്, പരിപാലനം, അത്ഭുത ഇടപെടലുകൾ, സൃഷ്ട്ടികളോട് പ്രതികരിയ്ക്കുക, സംഹാരം) എന്നിവ നിറഞ്ഞതാണ് ദൈവം.

(8) സംസാരിക്കുന്ന, ഇടപെടുന്ന, സകലത്തെയും തിരിച്ചറിയുന്ന, സകലത്തെയും നിയന്ത്രിയ്ക്കുന്ന, സകലത്തെയും ഭരിയ്ക്കുന്ന, സർവ്വ -ശക്തൻ ആകുന്നു നിത്യ-ആത്മാവ് ആയ ദൈവം.

(9) വിശുദ്ധിയുടെ മകുടമായ പരിശുദ്ധി ആണ് അഥവാ മഹാ പരിശുദ്ധൻ ആണ് ദൈവം.

(10) ബഹുത്വത്തിൽ ഏകത്വവും ഏകത്വത്തിൽ ബഹുത്വവും ആയിരിക്കുന്ന ഏക-സത്യ-നിത്യ-പരിശുദ്ധൻ ആകുന്നു ദൈവം.

എന്ന് എബ്രായരുടെ വിശുദ്ധ-ലിഖിതങ്ങളിൽ കാണുന്നു. വിശ്വാസം എന്ന മാധ്യമം കൊണ്ട് മാത്രമേ ദൈവത്തെ അറിയുവാനും അനുഭവിപ്പാനും കഴിയുകയുള്ളൂ.

സർവ്വ-വ്യാപി ആയിരിയ്ക്കുന്ന ദൈവം ഇല്ലാത്ത ചില മേഖലകൾ ഏതൊക്കെ ആണെന്ന് നോക്കാം.

1. നരകത്തിൽ ദൈവം ഇല്ല.

2. പാപം അഥവാ അശുദ്ധിയിൽ ദൈവം ഇല്ല.

3. അന്ധകാര ശക്തികളിൽ ദൈവം ഇല്ല.

4. വിഗ്രഹങ്ങളിൽ ദൈവം ഇല്ല.

5. മതങ്ങളിളും, മനുഷ്യൻ നിർമ്മിയ്ക്കുന്ന ഭൗതിക വസ്തുക്കളിലും, ആലയങ്ങങ്ങളിലും, മതാചാരങ്ങളിലും, കർമ്മങ്ങളിലും, മന്ത്രങ്ങളിലും ദൈവം വസിയ്ക്കുന്നില്ല.

ഇങ്ങനെ ദൈവം സർവ്വ-വ്യാപി ആണെങ്കിലും മേൽപ്പറഞ്ഞ കാര്യങ്ങളിൽ ദൈവത്തെ അറിയുവാനോ അനുഭവിപ്പാനോ കഴിയുകയില്ല.

 

മനോജ് വർഗീസ്, ചെങ്ങന്നൂർ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading