ചർച്ച് ഓഫ് ഗോഡ് കർണ്ണാടക സ്റ്റേറ്റ് പ്രയർ സെൽ ഡിപ്പാർട്ട്മെന്റ് കൺവൻഷൻ ബാംഗ്ലൂരിൽ

വാർത്ത: ബെൻസൻ തടിയൂർ

ബാംഗ്ലൂർ: ചർച്ച് ഓഫ് ഗോഡ് കർണ്ണാടക സ്റ്റേറ്റ് പ്രയർ സെൽ ഡിപ്പാർട്ട്മെന്റിന്റെ കൺവൻഷൻ 2026 ഏപ്രിൽ 10, 11 തീയതികളിൽ വൈകുന്നേരം 6 മുതൽ 9 വരെ ബാംഗ്ലൂർ കർമ്മേൽറാം ക്ലാരറ്റ് നിവാസ് ഓഡിറ്റോയിത്തിൽ നടക്കും. പ്രയർ സെൽ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ പാസ്റ്റർ റ്റി.പി. ബെന്നി അദ്ധ്യക്ഷത വഹിക്കുന്ന കൺവൻഷൻ ചർച്ച് ഓഫ് ഗോഡ് കർണ്ണാടക സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ ഇ.ജെ. ജോൺസൺ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ പി.സി. ചെറിയാൻ മുഖ്യ പ്രാസംഗികനായിരിക്കും. 11 ശനി രാവിലെ 10.30 മുതൽ 12.30 വരെ സ്പെഷ്യൽ മീറ്റിംഗും നടക്കും. പാസ്റ്റർ ഫ്രാൻസി ജോൺ, ബ്രദർ ബെക്സിൻ വിൻസന്റ് എന്നിവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

പ്രയർ സെൽ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ പാസ്റ്റർ റ്റി.പി. ബെന്നി, സെക്രട്ടറി പാസ്റ്റർ ബിബിൻ ജേക്കബ്, ട്രഷറാർ ബ്രദർ ഫ്രെഡി ബിജു എന്നിവർ നേതൃത്വം ന‍ൽകും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.