ബിജോയ് ഡി ഡെപ്യൂട്ടി തഹസിൽദാരായി നിയമിതനായി

തിരുവനന്തപുരം ജില്ലയിലെ മാറനല്ലൂർ വില്ലേജ് ഓഫീസറായി ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ചിരുന്ന ബിജോയ് ഡി, കോട്ടയം ജില്ലയിൽ പാലായിൽ ഡെപ്യൂട്ടി തഹസിൽദാരായി നിയമിതനായി.

News Middle Advt Banner

തിരുവനന്തപുരം മേഖലയിൽ ഗുഡ് ന്യൂസ് പ്രതിനിധിയായിരുന്ന എൽ. ഡേവിയുടെ മകനായ ബിജോയ് ഡി, തന്റെ ഔദ്യോഗിക ജീവിതത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച വ്യക്തിയാണ്. 2022-ൽ ബെസ്റ്റ് വില്ലേജ് ഓഫീസർ അവാർഡ് നേടിയതിലൂടെ അദ്ദേഹത്തിന്റെ സേവനമികവ് അംഗീകരിക്കപ്പെട്ടിരുന്നു. സർക്കാർ സേവനത്തോടൊപ്പം ആത്മീയ-സാമൂഹിക പ്രവർത്തനങ്ങളിലും സജീവമാണ്. അദ്ദേഹം ഒരു സൺഡേ സ്കൂൾ അധ്യാപകനും സുവിശേഷ പ്രവർത്തകനുമാണ്. കൂടാതെ സി.ജി.പി.എഫ് കാട്ടാക്കട ഏരിയ സെക്രട്ടറിയായും പ്രവർത്തിച്ചുവരുന്നു.

കൊണ്ണിയൂർ കുഴിത്തകിടിയിൽ കുടുംബാംഗമാണ്. ഭാര്യ അജിത.

മക്കൾ: ആരോൺ , ആരഹ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading