മിഡിൽ ഈസ്റ്റിന്റെ സമാധാനത്തിനായി ബഹ്‌റിൻ ശാരോൻ സി.ഇ.എം പ്രാർത്ഥനാ സംഗമം മാർച്ച് 18 ന്

ബഹ്റൈൻ: മിഡിൽ ഈസ്റ്റ് മേഖലയിലെ സമാധാനത്തിനായി പ്രത്യേക പ്രാർത്ഥനാ സംഗമം സംഘടിപ്പിക്കുന്നു. ശാരോൻ ഫെലോഷിപ്പ് ചർച്ച് ബഹ്റൈൻ സഭയുടെ യുവജന വിഭാഗമായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്‌മെന്റ് (CEM) ആണ് സൂം പ്ലാറ്റ്ഫോം വഴി പ്രാർത്ഥനാ യോഗം സംഘടിപ്പിക്കുന്നത്.
മാർച്ച് 18 ബുധനാഴ്ച രാത്രി 7.30 മുതൽ 9.00 വരെ നടക്കുന്ന പ്രാർത്ഥനാ യോഗത്തിൽ മിഡിൽ ഈസ്റ്റ് മേഖലയിലെ സമാധാനത്തിനും സംഘർഷങ്ങളിൽ ബാധിക്കപ്പെട്ട ജനങ്ങൾക്ക് ആശ്വാസവും രക്ഷയും ലഭിക്കേണ്ടതിന്നും പ്രത്യേക പ്രാർത്ഥന നടത്തും.
യോഗത്തിൽ പള്ളിപ്പാട് പാസ്റ്റർ ഫെയ്ത് ബ്ലെസൺ ദൈവവചനം പ്രസംഗിക്കും. യുഎസിൽ നിന്നുള്ള പാസ്റ്റർ പി.സി. വർഗീസ് തന്റെ അനുഭവങ്ങൾ പങ്കുവെക്കും. പ്രാർത്ഥന യോഗത്തിൽ പങ്കെടുക്കാൻ സംഘാടകർ അഭ്യർത്ഥിച്ചു.
സൂം മീറ്റിംഗ് ഐഡി: 845 9743 7450
പാസ് കോഡ്: SFC
സമ്മേളനത്തിൽ എല്ലാവരും പങ്കെടുത്ത് പ്രാർത്ഥനയിൽ ഐക്യപ്പെടണമെന്ന് സി.ഇ.എം ഭാരവാഹികൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.