കുവൈത്തിലെ അബ്ബാസിയയിൽ വാഹനാപകടം: ഇന്ത്യൻ വിദ്യാർത്ഥി ജോയൽ മേവിൻ മൈക്കിൾ(15) മരിച്ചു

 

കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയിൽ നടന്ന ദാരുണമായ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു. തമിഴ്നാട് സ്വദേശിയും അബ്ബാസിയയിലെ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയുമായ ജോയൽ മേവിൻ മൈക്കിളാണ് മരണപ്പെട്ടത്. മാർച്ച് 9 ന്

തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ട്യൂഷൻ കഴിഞ്ഞ് കാൽനടയായി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജോയലിനെ വാഹനാഭ്യാസം നടത്തിക്കൊണ്ടിരുന്ന ഒരു കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട കാർ ആദ്യം മറ്റൊരു വാഹനത്തിൽ ഇടിക്കുകയും തുടർന്ന് വിദ്യാർത്ഥിയുടെ മേൽ ഇടിച്ചുകയറുകയുമായിരുന്നു.

അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥരും പാരാമെഡിക്സ് വിഭാഗവും അടിയന്തര നടപടികൾ സ്വീകരിച്ചു. എന്നാൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ച് കുവൈത്ത് അധികൃതർ അന്വേഷണം ആരംഭിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.