സുവിശേഷകരിൽ കരുത്ത് പകർന്ന് ‘GTEN പാസ്റ്റേഴ്‌സ് കോൺഫറൻസ്’ തിരുവല്ലയിൽ നടന്നു; അടുത്ത കോൺഫറൻസ് മാർച്ച് 23ന് തിരുവനന്തപുരത്ത്
GTEN (ഗ്ലോബൽ തിയോളജിക്കൽ എഡ്യൂക്കേഷൻ നെറ്റ് വർക്ക്) തിരുവല്ലയിൽ സംഘടിപ്പിച്ച പാസ്റ്റേഴ്‌സ് കോൺഫറൻസ് ഏറെ ശ്രദ്ധേയമായി. മാർച്ച് 04 ബുധനാഴ്ച രാവിലെ 10 മണി മുതൽ 01 മണി വരെ തിരുവല്ല ഐ പി സി പ്രയർ സെന്ററിൽ ഭാരത് മിഷൻ ചെയർമാൻ പാസ്റ്റർ ജിബിൻ പൂവാക്കാലയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം പാസ്റ്റർ സി പി മോനായിയുടെ പ്രാർത്ഥനയോടെ ആരംഭിച്ചു. ബ്രദർ ജയ്‌സൺ സോളമൻ സ്വാഗതം പ്രസംഗം നടത്തുകയും, GTEN കേരളാ സ്റ്റേറ്റ് കോഡിനേറ്റർ പാസ്റ്റർ ബേബി മാത്യു ദൈവ വചന പഠനത്തേക്കുറിച്ചും പഠിപ്പിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ചും ക്ളാസെടുക്കുകയും. പീപ്പിൾ ട്രീ മൂവ്മെന്റ് ഇന്ത്യാ, സൗത്ത് ഏഷ്യാ ഡയറക്ടർ പാസ്റ്റർ ജെറിൻ കുര്യാക്കോസ് സുവിശേഷ വേലയിൽ ദൈവ ദാസന്മാരെ പ്രോത്സാഹിപ്പിച്ചും സഭാ വളർച്ചയ്ക്ക് ആവേശം പകരുന്നതുമായ ആഴമേറിയ സന്ദേശം നൽകുകയും ചെയ്തു. ബ്രദർ ടിബിൻ എ തങ്കച്ചന്റെ നേതൃത്വത്തിൽ നടന്ന സംഗീത ശുശ്രൂഷകൾ ആത്മ സാനിധ്യത്തിലേക്ക് നയിച്ചു. വിവിധ ഡിനോമിനേഷനുകളിൽ നിന്നും പങ്കെടുത്ത നൂറിലധികം ദൈവ ദാസന്മാർക്ക് ഈ കോൺഫറൻസ് നവോത്മേഷം പകർന്നു.
ഈ കോൺഫറൻസുകളിൽ പങ്കെടുത്തവരുടെ ആവശ്യപ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഗ്രേറ്റ് കമ്മീഷൻ കോൺഫറൻസ് നടത്തുവാൻ തീരുമാനിച്ചു. സുവിശേഷകർക്കും സുവിശേഷ വേലയിൽ താത്പര്യം ഉള്ള യുവതി യുവാക്കൾക്ക് വേണ്ടി തിരുവനന്തപുരം ജില്ലയിൽ മാർച്ച് 23 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ 04 മണി വരെ അന്തിയൂർക്കോണം അമ്പങ്കോട് ഐ പി സി സീയോൻ സഭാഹാളിലും, മാർച്ച് 24 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ 04 മണി വരെ കൊല്ലം ജില്ലയിലും, 25 ബുധനാഴ്ച രാവിലെ 10 മണി മുതൽ 04 മണി വരെ തിരുവല്ല ഐ പി സി പ്രയർ സെന്ററിലും 150 പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഗ്രേറ്റ് കമ്മീഷൻ കോൺഫറൻസ് സംഘടിപ്പിക്കുകയാണ്. ഗ്രേറ്റ് കമ്മീഷൻ കോൺഫറൻസിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽനിന്നും പങ്കെടുക്കുന്നവർക്ക് രജിസ്‌ട്രേഷൻ ഫീസ് സൗജന്യമാണ്.

- Advertisement -


Comments are closed, but trackbacks and pingbacks are open.