NICOG നോർത്ത് മലബാർ റീജിയണൽ കൺവെൻഷന് ചെമ്പേരിയിൽ അനുഗ്രഹീത സമാപനം

കണ്ണൂർ: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് (NICOG) നോർത്ത് മലബാർ റീജിയണൽ കൺവെൻഷൻ ഫെബ്രുവരി 27 ന് ആരംഭിച്ച് മാർച്ച് 1 ന് സംയുക്ത ആരാധനയോടെ കണ്ണൂർ ജില്ലയിലെ ചെമ്പേരിയിൽ അനുഗ്രഹീതമായി സമാപിച്ചു.

“ക്രിസ്തു യേശുവിലൂടെ മലബാറിനെ ഉണർത്തുക” എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ഈ ആത്മീയ കൂട്ടായ്മയിൽ കണ്ണൂർ, പയ്യന്നൂർ, കാസർകോട്, വയനാട് എന്നീ വിവിധ സെന്ററുകളിൽ നിന്നുള്ള അനേകം ദൈവദാസന്മാരും വിശ്വാസികളും പങ്കെടുത്തു.

NICOG ന്റെ നേതൃത്വത്തിലുള്ള പാസ്റ്റർ ആർ. എബ്രഹാം, പാസ്റ്റർ ബിജു തമ്പി, പാസ്റ്റർ ടി. എം. കുരുവിള, പാസ്റ്റർ ബോബൻ തോമസ് എന്നിവർ ദൈവവചനം ശുശ്രൂഷിച്ചു. അവരുടെ സന്ദേശങ്ങൾ മലബാറിലെ ശുശ്രൂഷകന്മാർക്കും വിശ്വാസികൾക്കും വലിയ ആത്മീയ ഉത്സാഹവും പ്രചോദനവും നൽകി.

YPCA – സണ്ടേസ്കൂൾ സംയുക്ത മീറ്റിംഗിൽ YPCA സ്റ്റേറ്റ് പ്രസിഡന്റ് ഇവാൻജലിസ്റ്റ് രൂഫോസ് ജോൺ സന്ദേശം നൽകി. സഹോദരിമാരുടെ മീറ്റിംഗിൽ സിസ്റ്റർ ജോയ്സ് എബ്രഹാം ദൈവവചനം പങ്കുവച്ചു. റീജിയൻ ക്വയർ ആത്മീയ സംഗീത ശുശ്രൂഷ നിർവഹിച്ചു.

റീജിയണൽ പാസ്റ്റർ പാസ്റ്റർ ജേക്കബ് മാത്യു, സെന്റർ പാസ്റ്റർമാരായ പാസ്റ്റർ വിൽസൺ എം. ആർ, പാസ്റ്റർ മെൽവിൻ ജോയ്, പാസ്റ്റർ ജേക്കബ് മാത്യുസ്, പാസ്റ്റർ രാജു ജോർജ് എന്നിവർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

കൺവെൻഷന്റെ ക്രമീകരണങ്ങൾക്ക് നോർത്ത് മലബാർ മിഷൻ കോർ ടീമും മറ്റ് ഭാരവാഹികളും നേതൃത്വം വഹിച്ചു.

ആത്മീയ ഉണർവും അനുഗ്രഹങ്ങളും അനുഭവിച്ച ഈ കൺവെൻഷൻ മലബാർ മേഖലയിൽ വലിയ അനുഗ്രഹമായി.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.