ഡോ. ബ്ലെസ്സൺ വർഗ്ഗീസിന് മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന് സൈക്കോളജിയിൽ പിഎച്ച്ഡി
കോട്ടയം: അഞ്ചേരി ചർച്ച് ഓഫ് ഗോഡ് സഭാംഗമായ ബ്ലെസ്സൺ വർഗ്ഗീസ് മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന് സൈക്കോളജിയിൽ പിഎച്ച്ഡി നേടി.
സമർപ്പണം, സ്ഥിരോത്സാഹം, അറിവിനോടുള്ള ആഴമുള്ള അഭിരുചി എന്നിവയുടെ ഫലമായാണ് ഈ ശ്രദ്ധേയമായ അക്കാദമിക് നേട്ടം അദ്ദേഹം കൈവരിച്ചത്. ഡോ. ബ്ലെസ്സൺ വർഗ്ഗീസ് ദൈവവചനപ്രഘോഷണത്തിലും ശുശ്രൂഷാപ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയാണ്.
തൊട്ടക്കാട് വെമ്പാലയിൽ പാസ്റ്റർ വി. ടി. വർഗ്ഗീസിന്റെയും ഗ്രേസി വർഗ്ഗീസിന്റെയും ഏക മകനാണ് ഡോ. ബ്ലെസ്സൺ വർഗ്ഗീസ്. ഭാര്യ ജെഫിയും മകൻ ഹെവനും കുടുംബാംഗങ്ങളാണ്.

- Advertisement -


Comments are closed, but trackbacks and pingbacks are open.