ലോകസമാധാനത്തിനായി പ്രാർത്ഥനയ്ക്ക് കെസിബിസിയുടെ ആഹ്വാനം

ലോകസമാധാനത്തിനായി പ്രാർത്ഥനയ്ക്ക് കെസിബിസിയുടെ ആഹ്വാനംകൊച്ചി, പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തമായിരിക്കുന്ന സാഹചര്യത്തിൽ ലോകസമാധാനത്തിനായി പ്രത്യേക പ്രാർത്ഥനകൾ നടത്തണമെന്ന് കേരള കത്തോലിക്കാമെത്രാൻ സമിതി (KCBC) ആഹ്വാനം ചെയ്തു. കെസിബിസി അധ്യക്ഷൻ ആർച്ച്‌ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ പ്രസ്താവനയിലൂടെ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകൾ സംഘടിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു.

യുദ്ധങ്ങളുടെയും സായുധ സംഘർഷങ്ങളുടെയും ഇരകളായി ദുരിതമനുഭവിക്കുന്ന അനേകം നിരപരാധികൾക്ക് ആശ്വാസം നൽകാനും നീതി പുലരാനും വിശ്വാസികൾ പ്രാർത്ഥനയിൽ പങ്കുചേരണമെന്ന് അദ്ദേഹം പറഞ്ഞു. ഭൂമി തുടർച്ചയായി യുദ്ധങ്ങളാൽ മുറിവേൽക്കുകയാണെന്നും, യുദ്ധം തിന്മയാണെന്ന് ലോകനേതാക്കൾ തിരിച്ചറിയാത്തത് മനുഷ്യഹൃദയങ്ങളെ വേദനിപ്പിക്കുന്നതാണെന്നും പ്രസ്താവനയിൽ പറയുന്നു.
“യുദ്ധം നികൃഷ്ടമായ യാഥാർത്ഥ്യവും നുണകളുടെയും അസത്യങ്ങളുടെയും വിജയവുമാണ്” എന്ന ഫ്രാൻസിസ് പാപ്പയുടെ വാക്കുകൾ ഉദ്ധരിച്ച അദ്ദേഹം, രാജ്യങ്ങൾ സ്വാർത്ഥ താൽപര്യങ്ങൾക്കായി യുദ്ധം തെരഞ്ഞടുക്കുമ്പോൾ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് നിരപരാധികളാണെന്ന് ചൂണ്ടിക്കാട്ടി.

യുദ്ധക്കെടുതിയിൽ വേദനിക്കുന്ന എല്ലാവരെയും ചേർത്തുപിടിക്കാനും അവരുടെ കണ്ണീരൊപ്പാനുമായി വിശ്വാസികളുടെ പ്രാർത്ഥനകൾ ശക്തിയാകട്ടെയെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് സമാധാനവും നീതിയും സ്ഥാപിക്കപ്പെടാനും എല്ലാ ജനതകളും സമാധാനത്തിന്റെ വഴി കണ്ടെത്താനും പ്രാർത്ഥിക്കണമെന്ന് കെസിബിസി ആഹ്വാനം ചെയ്തു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.