പൂർവ്വവിദ്യാർത്ഥി സംഘടനയുടെ മലബാർ ഡിസ്ട്രിക്ട് സമ്മേളനം മാർച്ച് 3-ന് കോഴിക്കോട് ടൗൺ A G സഭയിൽ

കോഴിക്കോട്: ബഥേൽ ബൈബിൾ കോളേജിന്റെ ശതാബ്ദിയോട് അനുബന്ധിച്ച് നടത്തപ്പെടുന്ന സമ്മേളനങ്ങളുടെ മൂന്നാമത്തെ മീറ്റിംഗ് 2026 മാർച്ച് 3 ചൊവ്വാഴ്ച വൈകിട്ട്‌ മൂന്നുമണിക്ക് കോഴിക്കോട് ടൗൺ എ.ജി സഭയിൽ വെച്ച് നടത്തപ്പെടും. AG മലബാർ ഡിസ്ട്രിക്റ്റിലും ഇതര സഭകളിലും ശുശ്രൂഷിക്കുന്ന ബഥേലിലെ പൂർവ്വ വിദ്യാർത്ഥികൾ ഈ മീറ്റിംഗിൽ സംബന്ധിക്കും.

അലൂമ്നൈ അസോസ്സിയേഷൻ പ്രസിഡന്റ്‌ പാസ്റ്റർ ടി. വി തങ്കച്ചന്റെ അദ്ധ്യക്ഷത ചേരുന്ന സമ്മേളനത്തിൽ AG മലബാർ ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. വി. റ്റി. എബ്രഹാം ബഥേൽ ബൈബിൾ കോളേജ്‌ പ്രിൻസിപ്പൽ റവ. ഡോ. ജെയിംസ്‌ ജോർജ്ജ്‌ എന്നിവർ മുഖ്യ അതിഥികളായിരിക്കും.

ബഥേൽ ബൈബിൾ കോളജിന്റെ പൂർവ്വകാല സ്മരണകൾ പങ്കിടുവാനും പുരോഗമനപരമായ പ്രവർത്തനങ്ങളെപറ്റി ചിന്തിക്കുവാനും ഈ സമ്മേളനം വേദിയാകും. അലൂമ്നൈ അസോസ്സിയേഷൻ സെക്രട്ടറി പാസ്റ്റർ ബിജു ദാനം, ട്രഷറാർ പാസ്റ്റർ ഐജു വി. കുര്യാക്കോസ്‌ എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകും. പ്രസ്ബിറ്റർമാർ പാസ്റ്റേഴ്സ്‌ എന്നിവരും പങ്കെടുക്കും.

ഇപ്പോൾ വിവിധ പെന്തക്കോസ്ത് സഭകളിൽ ശുശ്രൂഷിക്കുന്ന ബഥേലിലെ എല്ലാ പൂർവ്വവിദ്യാർഥികളും ഈ അറിയിപ്പ് ഒരു ക്ഷണമായി സ്വീകരിച്ച് ഈ മീറ്റിംഗിൽ സംബന്ധിക്കുവാൻ അഭ്യർത്ഥിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.