“ഹാർവ്വസ്റ്റ് ഓഫ് വിക്ടറി” മെഗാ ക്രൂസേഡ് ഏപ്രിൽ 2-4 വരെ ആലുവയിൽ
ആലുവ: 2026 ഏപ്രിൽ 2,3,4 തീയതികളിൽ വൈകിട്ട് 5.30 നു (പെസഹ വ്യാഴം മുതൽ) ഗ്ലോറി ടെന്റ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ “ഹാർവെസ്റ്റ് ഓഫ് വിക്ടറി” മെഗാ ക്രൂസേഡ് ആലുവ ടൗൺ ഹാൾ ഗ്രൗണ്ടിൽ വെച്ച് നടക്കും. ലോക പ്രശസ്ത സുവിശേഷകരായ പാസ്റ്റർ സുരേഷ് ബാബു, പാസ്റ്റർ ബിജു സി എക്സ് എന്നിവർ ദൈവ വചനം ശുശ്രുഷിക്കും. പാസ്റ്റർ ലോട്സൺ ആൻറണി ശുശ്രുഷകൾക്ക് നേതൃത്വം നൽകും.
ഏപ്രിൽ 3,4 തീയതികളിൽ രാവിലെ 10.30 നു യുവജനങ്ങൾക്കായി പ്രത്യേകം മീറ്റിംഗ് ക്രമീകരിച്ചിട്ടുണ്ട്.
അനുഗ്രഹീത സംഗീത ശുശ്രൂഷകൾക്ക് പാസ്റ്റർ ലോഡ്സൺ ആൻറണി, പാസ്റ്റർ അനിൽ അടൂർ, ജിസന്‍ ആന്റണി, ഡാനിയേൽ ദാസ്,ആരോൺ റൂബൻ, ടിങ്കു എബ്രഹാം, ജുബിൻ ബാബു, ഷമിതാ മറിയം തോമസ്, സക്കു സാജു, സോണി തോമസ്, റീത്താ ബിനിഷ് എന്നിവർ നേതൃത്വം നൽകും.

- Advertisement -


Comments are closed, but trackbacks and pingbacks are open.