കാർവാർ എറൈസ് ആൻഡ് ഷൈൻ ക്രൂസൈഡ് സമാപിച്ചു
കാർവാർ (ഉത്തരകന്നട): ഉത്തരകന്നട ജില്ലയിലെ പാസ്റ്റേഴ്സ് ഫെലോഷിപ്പും ബാംഗ്ലൂർ വിക്ടറി ഇൻ്റർനാഷണൽ എ.ജി വേർഷിപ്പ് സെൻ്ററിൻ്റെയം നേതൃത്വത്തിൽ ഫെബ്രു 25 മുതൽ 27 വരെ ഉത്തരകന്നട കാർവാർ അജ് വി ഓക്ഷൻ ഹാളിൽ നടത്തിയ എറൈസ് ആൻഡ് ഷൈൻ ക്രൂസൈഡ് സമാപിച്ചു.
പാസ്റ്റർ ചെറിയാൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ റവ.ഡോ.രവി മണി മുഖ്യ പ്രസംഗകനായിരുന്നു. കാർവാർ, ഹൊന്നാവർ, ഭട്കൽ, മുണ്ടുഗോഡ് തുടങ്ങി 12 താലൂക്കുകൾ ഉൾപ്പെടുന്ന ഉത്തരകന്നട ജില്ലയിലെ സുവിശേഷകരും വിശ്വാസികളുമായി ആയിരക്കണക്കിന് ആളുകൾ ക്രൂസെഡിൽ പങ്കെടുത്തു. ചരിത്രത്തിൽ ആദ്യമായാണ് ഉത്തരകന്നട ജില്ലയിൽ ദൈവവചന സന്ദേശവുമായി ഒരു ക്രൂസൈഡ് നടക്കുന്നത്. മൂന്ന് ദിവസവും നടന്ന രോഗശാന്തി ശുശ്രൂഷയിൽ അനേകർക്ക് രോഗസൗഖ്യം ലഭിച്ചു.
എ.ജി. ഉത്തരകന്നട ജില്ല പ്രസ്ബിറ്റർ പാസ്റ്റർ പി.റ്റി.സാംസൺ , പാസ്റ്റേഴ്സ് ഫെലോഷിപ്പ് ശുശ്രൂഷകർ ,വിക്ടറി എ.ജി ടീം, കോർഡിനേറ്റർ യു.എഡ്വിൻ എന്നിവർ നേതൃത്വം നൽകി.

- Advertisement -


Comments are closed, but trackbacks and pingbacks are open.