ഐ.പി.സി വേങ്ങൂർ സെൻ്റർ വുമൺസ് ഫെലോഷിപ്പിന് പുതിയ നേതൃത്വം
വേങ്ങൂർ: ഐ.പി.സി വേങ്ങൂർ സെൻ്റർ വുമൺസ് ഫെലോഷിപ്പിന്റെ 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ ഇന്നലെ നടന്ന യോഗത്തിൽ തിരഞ്ഞെടുത്തു. സെൻ്റർ പാസ്റ്റർ റവ. ഡോ. ജോൺസൻ ഡാനിയേലിന്റെ നേതൃത്വത്തിലായിരുന്നു തിരഞ്ഞെടുപ്പ്.
പാട്രൻ ആയി ലിസ്സി ജോൺസൺ, പ്രസിഡന്റായി മഞ്ജു മനോജ്, വൈസ് പ്രസിഡന്റായി ഗീതാ രാജു, സെക്രട്ടറിയായി പ്രിൻസി റോബിൻസൺ, ജോയിന്റ് സെക്രട്ടറിയായി റെനി പീറ്റർ, ട്രഷററായി സീന മാത്യു എന്നിവരെ തിരഞ്ഞെടുത്തു.
കമ്മിറ്റി അംഗങ്ങളായി സഹോദരിമാരായ ലീലമ്മ ഡാനിയേൽ, ചിന്നമ്മ കുഞ്ഞപ്പി, മോളി സുരേഷ്, ബീന ജോൺ, സ്നോവി ബെൻനി, ഷൈനി പോൾ, ലിസ്സി ജിനു,ബിൻസു ഫ്രാൻസിസ്, ശാലിനി സജീവ്, മോളി അബ്രഹാം, ജെസ്സി മാത്യു എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

- Advertisement -


Comments are closed, but trackbacks and pingbacks are open.