‘ചാതുര്യകീർത്തനം’ – പാട്ടും പശ്ചാത്തലവും പരിഷ്കരിച്ച പതിപ്പ് പ്രകാശനം ചെയ്തു

നവി മുംബൈ: ‘ചാതുര്യകീർത്തനം’ പാട്ടും അതിന്റെ പശ്ചാത്തലവും ഉൾക്കൊള്ളുന്ന ഗ്രന്ഥത്തിന്റെ പരിഷ്കരിച്ച പതിപ്പ് നവിമുംബൈയിൽ പ്രകാശനം ചെയ്തു. കാർഗർ ലിറ്റിൽ വേൾഡ് മാളിലെ ഒക്കേഷൻ പ്ലസ് ഓഡിറ്റോറിയത്തിൽ ഇക്കഴിഞ്ഞ പതിനെട്ടിന് നടന്ന ചടങ്ങിലാണ് പ്രകാശനം നടത്തിയത്.

വോയിസ് ഓഫ് ഹോപ് സോഷ്യൽ വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘റിഥം ഓഫ് ഗ്രേസ്’ മ്യൂസിക്കൽ നൈറ്റിനോടനുബന്ധിച്ചായിരുന്നു ചടങ്ങ്. പാസ്റ്റർ വി. ജെ. തോമസ്, പാസ്റ്റർ ജോസഫ് ചെറിയാന് പ്രഥമ കോപ്പി നൽകി പ്രകാശനകർമ്മം നിർവഹിച്ചു.

പാസ്റ്റർ എൻ. ബി. ജോഷി അനുഗ്രഹ പ്രാർത്ഥന നടത്തി. പാസ്റ്റർ പോൾസൺ സ്റ്റീഫൻ മുഖ്യപ്രഭാഷണം നടത്തി. പാസ്റ്റർ ജിക്സൺ ജയിംസ് അധ്യക്ഷത വഹിച്ചു.

സംഗീത ശുശ്രൂഷയിൽ ലോർഡ്‌സൻ ആന്റെണി, സിസ്റ്റർ ജിജി സാം, ബ്രദർ ജോഷി മാർക്കോസ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. ബ്രദർ ബിനു ജോർജ്, ബ്രദർ റോബിൻ മാത്യു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.