ഭാരതപ്പുഴ കൺവൻഷൻ ഫെബ്രു. 20 മുതൽ

ഒറ്റപ്പാലം: 27-ാമത് ഭാരതപ്പുഴ കൺവൻഷൻ ഫെബ്രു. 20 മുതൽ 22 വരെ ഒറ്റപ്പാലം ഭാരതപ്പുഴ മണൽപ്പുറത്ത് നടക്കും. എല്ലാ ദിവസവും വൈകീട്ട് 6 മുതൽ പൊതുയോഗം ഉണ്ടായിരിക്കും. പാസ്റ്റർ അനിൽ കൊടിതോട്ടം, പാസ്റ്റർ ഫെയ്ത്ത് ബ്ലെസൺ, പാസ്റ്റർ അജി ആന്റണി എന്നിവർ പ്രസംഗിക്കും.

സംഗീതം പാസ്റ്റർ ഇ.ടി ജോസ് & ടീം നേതൃത്വം നൽകുന്ന ഡിവൈൻ മെലഡി നിർവഹിക്കും. അതിഥി ഗായകരായി സ്റ്റീഫൻ ദേവസ്സി, സ്റ്റീവൻ സാമുവേൽ ദേവസ്സി എന്നിവർ പങ്കെടുക്കും.

പാസ്റ്റർ വർഗ്ഗീസ് ഇ.പി, പാസ്റ്റർ ഉമ്മൻ വർഗ്ഗീസ്, എൽ. ജസ്റ്റസ് (രക്ഷാധികാരികൾ), പാസ്റ്റർ വിൽസൺ കെ.കെ (പ്രസിഡന്റ്), പാസ്റ്റർ രാജു വി.എം, പാസ്റ്റർ ജോൺസൺ പി.കെ (വൈസ് പ്രസിഡന്റുമാർ), ദേവസ്സി പി.കെ (സെക്രട്ടറി), പാസ്റ്റർ അജീഷ് ജോസഫ്, റോയ് തോമസ് (ജോയിന്റ് സെക്രട്ടറിമാർ), ബിജു തടത്തിവിള (പബ്ലിസിറ്റി), സജി മത്തായി കാതേട്ട് (പ്രോഗ്രാം കോർഡിനേറ്റർ) എന്നിവർ പ്രവർത്തിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.