ഐപിസി പാലക്കാട് നോർത്ത് സെൻ്റർ 34-മത് വാർഷിക കൺവെൻഷൻ 2026 ഫെബ്രുവരി 19 മുതൽ 22 വരെ
പാലക്കാട്: ഐപിസി പാലക്കാട് നോർത്ത് സെൻ്റർ 34-മത് വാർഷിക കൺവെൻഷൻ 2026 ഫെബ്രുവരി 19 വ്യാഴം മുതൽ 22 ഞായർ വരെ കരിമ്പ സെലിബ്രേഷൻ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. സെൻ്റർ മിനിസ്റ്റർ പാ. എം. വി. മത്തായി പ്രാർത്ഥിച്ചു സമർപ്പിക്കുന്ന കൺവൻഷനിൽ കർത്തൃദാസന്മാരായ പാ. ചെയ്സ് ജോസഫ് എറണാകുളം, പാ. പി. റ്റി. തോമസ് കോട്ടയം, സിസ്റ്റർ ബെൻസി ജോൺസൺ ആയൂർ എന്നിവർ ദൈവവചന ശുശ്രൂഷ നിർവഹിക്കുന്നതും സെൻ്റർ സംഗീത ഗ്രൂപ്പായ അരോമ സിംഗേഴ്സ് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നതുമാണ്. കൺവെൻഷനോട് അനുബന്ധമായി പുത്രിക സംഘടനകളായ സൺഡേ സ്കൂളിൻ്റെയും പിവൈപിഎയുടെയും സംയുക്ത വാർഷിക യോഗവും വിമൻസ് ഫെല്ലോഷിപ്പിൻ്റെ വാർഷിക യോഗവും ഉണ്ടായിരിക്കുന്നതാണ്.
പ്രസിഡൻ്റ് പാ. എം. വി. മത്തായി, സെക്രട്ടറി പാ. കെ. സിജു, ട്രഷറർ പാ. ഫിന്നി മാത്യു, പബ്ലിസിറ്റി കൺവീനർ ഇവ. കെ. വി. അശോകൻ.
വാർത്ത: പാ. തോമസ് ജോർജ്, വണ്ടിത്താവളം

- Advertisement -


Comments are closed, but trackbacks and pingbacks are open.