ചെങ്ങന്നൂർ ഐ.പി.സി. ഫെയ്ത്ത് സെന്റർ സഭയുടെ മുറ്റത്ത് കൺവൻഷൻ’ ഫെബ്രുവരി 9 മുതൽ
ചെങ്ങന്നൂർ: ചെങ്ങന്നൂർ ഐ.പി.സി. ഫെയ്ത്ത് സെന്റർ സഭയുടെ ആഭിമുഖ്യത്തിൽ രെഹബോത്ത് മ്യൂസിക്കൽ മിനിസ്ട്രി ഒരുക്കുന്ന മുറ്റത്ത് കൺവൻഷൻ 2026 ഫെബ്രുവരി 9, 10, 11 (തിങ്കൾ മുതൽ ബുധൻ വരെ) ദിവസങ്ങളിൽ നടക്കും.
വൈകിട്ട് ആറു മുതൽ ഒമ്പത് വരെ പിരളശ്ശേരി വായനശാലയ്ക്കടുത്തുള്ള പോടംപ്ലാവ് ജംഗ്ഷനിൽ, പാസ്റ്റർ കുഞ്ഞുമോൻ കയ്യാലപറമ്പിലിന്റെ ഭവനാങ്കണത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
ഐ.പി.സി. ഫെയ്ത്ത് സെന്റർ, ചെങ്ങന്നൂർ സഭയുടെ പ്രസിഡന്റ് പാസ്റ്റർ പി. കെ. കോശി ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർ കുഞ്ഞുമോൻ കയ്യാലപറമ്പിൽ, പാസ്റ്റർ ജെയ്‌സ് പാണ്ടനാട്, റാന്നിയിലെ പാസ്റ്റർ അനീഷ് തോമസ്, കൊട്ടാരക്കരയിലെ പാസ്റ്റർ ഷിബിൻ ശാമുവേൽ എന്നിവർ ദൈവവചന ശുശ്രൂഷ നിർവഹിക്കും.
രെഹബോത്ത് മ്യൂസിക്കൽ ടീം, ചെങ്ങന്നൂർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. സമ്മേളനത്തിലേക്ക് എല്ലാവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൺവൻഷൻ ക്രൈസ്തവ എഴുത്തുപുര കേഫ ടിവി യൂട്യൂബ് ചാനലിലൂടെ തത്സമയം പ്രക്ഷേപണം ചെയ്യുന്നതായിരിക്കും.

- Advertisement -



Comments are closed, but trackbacks and pingbacks are open.