സിൽവർ ജൂബിലി നിറവിൽ മുനിയറ ബൈബിൾ കൺവൻഷൻ ഫെബ്രുവരി 19 മുതൽ
ഇടുക്കി: ഫെയ്ത്ത് ഗോസ്പൽ മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഹൈറേഞ്ചിന്റെ സുവിശേഷ സംഗമമായ 25-ാമത് മുനിയറ ബൈബിൾ കൺവൻഷൻ 2026 ഫെബ്രുവരി 19മുതൽ 22 വരെ തീയതികളിൽ നടക്കും. എല്ലാ ദിവസവും വൈകിട്ട് 5.30 മുതൽ 9.30 വരെ മുനിയറ അങ്കണവാടിക്ക് സമീപമാണ് കൺവൻഷൻ വേദി.
മുനിയറയിലെയും സമീപ പ്രദേശങ്ങളിലെയും സഭകളെയും ദൈവദാസന്മാരെയും ദൈവമക്കളെയും ഏകോപിപ്പിക്കുന്ന ആത്മീയ കൂട്ടായ്മയാണ് ഫെയ്ത്ത് ഗോസ്പൽ മിഷൻ. ഫെബ്രുവരി 19-ന് പാസ്റ്റർ ജെയ്മോൻ സി.ജെ (പ്രസിഡന്റ്, FGM)യുടെ അദ്ധ്യക്ഷതയിൽ ഇവാ. സണ്ണി ജോസഫ് (രാജസ്ഥാൻ) കൺവൻഷൻ ഉദ്ഘാടനം ചെയ്യും.
പാസ്റ്റർമാരായ സജോ തോണിക്കുഴിയിൽ, എബി എബ്രഹാം (പത്താനപുരം), ഷെമീർ (കൊല്ലം), റെജി മാത്യു എന്നിവർ വിവിധ ദിവസങ്ങളിൽ ദൈവവചനം ശുശ്രൂഷിക്കും.
കോട്ടയം കാനാൻ ബീറ്റ്സ് ഗാനശുശൂഷയ്ക്ക് നേതൃത്വം നൽകും. അതിഥി ഗായകനായി പോൾസൺ (കണ്ണൂർ) പങ്കെടുക്കും. വെള്ളിയാഴ്ച രാവിലെ 10 മുതൽ നടക്കുന്ന സിൽവർ ജൂബിലി സമ്മേളനത്തിൽ പാസ്റ്റർ സി. സി. ജോർജ് സന്ദേശം നൽകും. ശനിയാഴ്ച രാവിലെ 10 മുതൽ നടക്കുന്ന ഫാമിലി കോൺഫറൻസിൽ പ്രൊഫ. എച്ച്. ഫ്രാൻസീസ് മുഖ്യ സന്ദേശം പ്രസംഗിക്കും.
കൺവൻഷന്റെ സംഘാടന പ്രവർത്തനങ്ങൾക്ക് പാസ്റ്റർ ബെന്നി മത്തായി (സെക്രട്ടറി), പാസ്റ്റർ റ്റിജി സി. സി (ഖജാൻജി), ബ്രദർ ജോർജ് ഇ. സി (വൈസ് പ്രസിഡന്റ്), ബ്രദർ അനീഷ് എൻ. എ (ജോ. സെക്രട്ടറി) എന്നിവർ നേതൃത്വം നൽകുന്നു. കമ്മിറ്റി അംഗങ്ങളായി ബ്രദർ സണ്ണി ടി. ഒ, ബ്രദർ ജോൺ സി. സി, ബ്രദർ പത്രോസ്, ബ്രദർ ഷിജു കുര്യൻ എന്നിവരും പ്രവർത്തിക്കുന്നു.
വാർത്ത: പാസ്റ്റർ സന്തോഷ് ഇടക്കര

- Advertisement -



Comments are closed, but trackbacks and pingbacks are open.