ഐക്യരാഷ്ട്ര സഭ മതസൗഹാർദ്ദ വാരാചരണത്തിന് തുടക്കമായി

കൊട്ടാരക്കര: ഐക്യരാഷ്ട്രസഭ മത സൗഹാർദ്ദ വാരാചരണത്തിന് വർണാഭമായ തുടക്കം. യുണൈറ്റഡ് റീലീജിയൻസ് ഇൻഷ്യേറ്റീവ് (യുആർഐ) സൗത്ത് ഇൻഡ്യ – ശ്രീലങ്ക റീജിയൻ്റെ നേതൃത്വത്തിൽ ആരംഭിച്ച വാരാചരണ പരിപാടികൾ വൈഎംസിഎ മുൻ നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ കെ.ഒ. രാജുക്കുട്ടി ഉദ്ഘാടനം ചെയ്തു.  മതസൗഹാർദ്ദ പ്രവർത്തനങ്ങളോടും വിശ്വശാന്തി യത്നങ്ങളോടും ഐക്യദാർഢ്യം പുലർത്തുന്ന തലമുറ കാലഘട്ടത്തിന്റെ ആവശ്യമാണെന്നു അദ്ദേഹം പറഞ്ഞു.യുആർഐ ഏഷ്യ കോഡിനേറ്റർ ഡോ.ഏബ്രഹാം കരിക്കം അധ്യക്ഷത വഹിച്ചു. കെ.ജി.മത്തായി കുട്ടി,ഷിബി ജോൺസൺ, നിഷ.വി.രാജൻ, എം.തോമസ് എന്നിവർ പ്രസംഗിച്ചു. വാരാചരണത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ ഇന്നും നാളെയുമായി നടക്കും.6ന് 9ന് കരിക്കം കിപ്സിൽ നിന്നാരംഭിക്കുന്ന വർണ്ണ ശബളമായ മതസൗഹാർദ്ദ ഘോഷയാത്ര സ്വാമി ബോധേന്ദ്ര തീർത്ഥ ഫ്ലാഗ് ഓഫ് ചെയ്യും. കരിക്കം വൈഎംസിഎ ജംഗ്ഷനിൽ സമാപിക്കും.7 ന് ഓടനാ വട്ടം കോസ്മിക് സെൻ്ററിൽ നടക്കുന്ന സമാപന സമ്മേളനം അധ്യാപക കലാസാഹിത്യ വേദി സംസ്ഥാന പ്രസിഡൻ്റ് എ.ഷാനവാസ് ഉദ്ഘാടനം ചെയ്യും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.