ഹോളിവേഡ് ഇൻലാൻഡ് മിഷൻ വാർഷിക അവലോകന മീറ്റിംഗ് സംഘടിപ്പിച്ചു
ചെങ്ങന്നൂർ: ഹോളിവേഡ് ഇൻലാൻഡ് മിഷൻ (HWIM)യുടെ വാർഷിക അവലോകന മീറ്റിംഗ് 2026 ജനുവരി 26-ന് ചെങ്ങന്നൂരിലെ HWIM മിഷൻ ഓഫീസിൽ വെച്ച് നടന്നു. മിഷൻ ഡയറക്ടർ സന്തോഷ് പി. തോമസ് (MSW) അധ്യക്ഷത വഹിച്ചു. ട്രസ്റ്റി–ഫീൽഡ് വർക്ക് പാസ്റ്റർ പി. ജെ. സാമൂവൽ, ട്രസ്റ്റി–ഫിനാൻസ് ലാലി ടീച്ചർ, ട്രസ്റ്റി–ഓഫീസ് സെക്രട്ടറി സോമി എന്നിവർ യോഗത്തിൽ സംസാരിച്ചു.
2006-ൽ സ്ഥാപിതമായ ഹോളിവേഡ് ഇൻലാൻഡ് മിഷൻ പാലിയേറ്റീവ് കെയർ, മാനസിക ആരോഗ്യം, കുടുംബക്ഷേമം എന്നീ മേഖലകളിൽ പ്രത്യേക ശ്രദ്ധയോടെ സാമൂഹ്യ വികസന പ്രവർത്തനങ്ങൾ നടത്തിവരുന്ന ഒരു മിഷൻ സംഘടനയാണ്. സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായ സന്തോഷ് പി. തോമസിന്റെ ജീവിതത്തിലെ രണ്ട് ഗുരുതര അപകടങ്ങളിൽ നിന്നും ദൈവകൃപയാൽ ലഭിച്ച അത്ഭുതകരമായ രക്ഷയാണ് ഈ ദൗത്യത്തിന്റെ അടിത്തറയായത്. ഈ അനുഭവങ്ങളാണ്, പ്രത്യേകിച്ച് പാലിയേറ്റീവ് കെയർ ആവശ്യമായ രോഗികളടക്കം കഷ്ടപ്പെടുന്നവരിലേക്ക് ക്രിസ്തുവിന്റെ പ്രത്യാശയും ആശ്വാസവും എത്തിക്കണമെന്ന ദൈവവിളിയായി മാറിയത്.
പാലിയേറ്റീവ് കെയർ സേവനങ്ങൾ, ബോധവത്കരണ പരിപാടികൾ, സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ എന്നിവ കൂടുതൽ വിപുലമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ മിഷൻ സ്റ്റേഷനുകൾ രൂപീകരിക്കുവാൻ യോഗം തീരുമാനിച്ചു. ഈ പ്രവർത്തനങ്ങളുടെ മിഷൻ പാട്രോണായി ദീർഘകാലമായി വിവിധ സുവിശേഷ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്ന ഹൈദരാബാദിലെ പാസ്റ്റർ തോമസ് കെ. എ. അവറുകളെ തിരഞ്ഞെടുത്തു. തുടർന്ന് പാസ്റ്റർ ഷാജി ജോസ് പ്രത്യേക പ്രാർത്ഥന നടത്തി.

- Advertisement -


Comments are closed, but trackbacks and pingbacks are open.