എക്സൽ വി.ബി.എസ് 2026: കാസർഗോഡ് ജില്ലാ ഡയറക്ടേഴ്സ് ട്രെയിനിംഗ് ഫെബ്രുവരി 7ന്

കാസർഗോഡ്: എക്സൽ മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന എക്സൽ വി.ബി.എസ് 2026-ന്റെ ഭാഗമായി കാസർഗോഡ് ജില്ലയിലെ ഡയറക്ടേഴ്സ് ട്രെയിനിംഗ് ഫെബ്രുവരി 7 ശനിയാഴ്ച നടത്തപ്പെടുന്നു. രാവിലെ 9.30 മുതൽ വൈകുന്നേരം 4 വരെ പനത്തടിയിലെ മാറാനാഥാ ഫുൾ ഗോസ്പൽ ചർച്ച് ഹാളിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്.

വി.ബി.എസ് ശുശ്രൂഷയിൽ പ്രവർത്തിക്കുന്നവർക്കും ഡയറക്ടർ സ്ഥാനത്ത് സേവനം ചെയ്യുവാൻ ആഗ്രഹിക്കുന്നവർക്കുമായി സംഘടിപ്പിക്കുന്ന ഈ പരിശീലനം, ശുശ്രൂഷയെ കൂടുതൽ ഫലപ്രദവും ക്രമബദ്ധവുമായ രീതിയിൽ മുന്നോട്ട് കൊണ്ടുപോകുവാൻ സഹായകമാകുമെന്ന് സംഘാടകർ അറിയിച്ചു.

പാസ്റ്റർ സുനിൽ കുഞ്ഞുമോൻ,പാസ്റ്റർ അഭിജിത്ത് എന്നിവർ ട്രെയിനിംഗ് കോഡിനേറ്ററായി നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.