യേശുക്രിസ്തു നിസ്തുലനായ ദൈവം : പാസ്റ്റർ പി.സി.ചെറിയാൻ

ഐപിസി കർണാടക കൺവെൻഷൻ സമാപനം നാളെ

 ബെംഗളൂരു: യേശുക്രിസ്തു നിസ്തുലനായ ദൈവമാണെന്നും അവിടുത്തെ വിശ്വസിക്കുന്നവർ ഭാഗ്യകരമായ പ്രത്യാശയുടെ കവാടത്തിൽ പ്രവേശിച്ചിരിക്കയാണെന്നും പാസ്റ്റർ പി.സി. ചെറിയാൻ പ്രസ്താവിച്ചു.

ഇന്ത്യാ പെന്തെക്കൊസ്ത് ദൈവസഭ (ഐപിസി ) കർണാടക സ്റ്റേറ്റ് 39-ാമത് വാർഷിക കൺവൻഷൻ്റെ മൂന്നാം ദിന രാത്രി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മരണത്തിനു പോലും തോല്പിക്കാനാവാത്തതാണു ക്രൈസ്തവ പ്രത്യാശയെന്നും അദ്ദേഹം പറഞ്ഞു. പാസ്റ്റർ വിൻസൻ്റ് അമൽദാസും പ്രസംഗിച്ചു. പാസ്റ്റർ സജി ചക്കുംചിറ അധ്യക്ഷനായിരുന്നു.  പകൽ നടന്ന സമ്മേളനത്തിൽ പാസ്റ്റർമാരായ ജോർജ് ഏബ്രഹാം, പി.പി. ജോസഫ് എന്നിവർ പ്രസംഗിച്ചു. പി.വൈ.പി.എ , സൺഡേസ്ക്കൂൾ വാർഷിക സമ്മേളനവും നടത്തി. പാസ്റ്റർ ടൈറ്റസ് ചാക്കോ മൈസൂരു നേതൃത്വത്തിൽ കൺവൻഷൻ ക്വയർ ഗാനശുശ്രൂഷ നിർവഹിച്ചു.

ഞായർ രാവിലെ 8.30 ന് കർണാടകയുടെ ഇതരഭാഗങ്ങളിൽ നിന്നുള്ള ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയും തിരുവത്താഴ ശുശ്രൂഷയോടും കൂടെ കൺവെൻഷൻ സമാപിക്കും.

വാർത്ത: ചാക്കോ കെ തോമസ് ബെംഗളൂരു

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.